twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോക്‌സോഫീസില്‍ കൊടുങ്കാറ്റ്! രജനികാന്ത് വാരിക്കൂട്ടിയത് കോടികള്‍, റെക്കോര്‍ഡുകള്‍ ഇനിയുമുണ്ട്!!

    |

    Recommended Video

    റെക്കോര്‍ഡുകള്‍ ഇനിയുമുണ്ട് | filmibeat Malayalam

    കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രം 2.0 ജൈത്രയാത്ര തുടരുകയാണ്. നവംബര്‍ 29 നായിരുന്നു സിനിമയുടെ റിലീസ്. ആരാധകരും സിനിമാപ്രേമികളും വലിയ ആകാംഷയോടെ കാത്തിരുന്ന സിനിമ പ്രതീക്ഷകളൊന്നും തെറ്റിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

    ഇന്ത്യയില്‍ എല്ലായിടത്തും വിദേശത്തുമായി ആദ്യദിനം 2.0 ഗംഭീര സ്വീകരണമായിരുന്നു. കേരളത്തിലും സ്ഥിതി അതുപോലെ തന്നെ. ഇതുവരെ ഒരു സിനിമയ്ക്ക് പോലും ലഭിക്കാത്ത അത്രയും തിയറ്ററുകളായിരുന്നു 2.0 ലഭിച്ചത്. ഇത് ബോക്സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാനുള്ള അവസരം ഉണ്ടാക്കിയിരിക്കുകയാണ്. 2.0 മുന്‍പ് റിലീസിനെത്തിയ വിജയ് ചിത്രം സര്‍ക്കാരിന്റെ റെക്കോര്‍ഡുകളെല്ലാം സിനിമ മറികടന്നിരിക്കുകയാണ്.

     2.0

    2.0

    യന്തിരന് ശേഷം എസ് ശങ്കര്‍- രജനികാന്ത് കൂട്ടുകെട്ടിലെത്ത മറ്റൊരു സിനിമയായിരുന്നു 2.0. ബിഗ് ബജറ്റില്‍ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറും എമി ജാക്‌സനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യദിനം 450 ന് മുകല്‍ തിയറ്ററുകളിലായിരുന്നു കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സ്, തിരുവനന്തപുരം ഏരിയപ്ലെക്‌സ് തുടങ്ങി കേരളത്തിലെ എല്ലാ സെന്ററുകളിലും 2.0യ്ക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്.

    കേരള കളക്ഷന്‍

    കേരള കളക്ഷന്‍

    നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്കും വിജയ് നായകനായ സര്‍ക്കാരിനും ലഭിക്കാത്ത സ്വീകരണമായിരുന്നു 2.0 യ്ക്ക് ലഭിച്ചിരുന്നത്. 450 തിയറ്ററുകളില്‍ നിന്നുമായി 4.1 കോടി രൂപയായിരുന്നു കേരള ബോക്‌സോഫീസില്‍ നിന്നും ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത്. റെക്കോര്‍ഡ് റിലീസ് ഉണ്ടായിരുന്നെങ്കിലും കായംകുളം കൊച്ചുണ്ണിയ്ക്ക് ഫസ്റ്റ് ഡേ കിട്ടിയ 5 കോടി മൂന്ന് ലക്ഷം രൂപ മറികടക്കാന്‍ 2.0 യ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ തിയറ്ററുകളില്‍ നിന്നും കുടുംബപ്രേക്ഷകരടക്കമുള്ളവരുടെ വലിയ പിന്തുണ ലഭിച്ചിരുന്നു.

     സര്‍ക്കാരിനെ തകര്‍ത്തു

    സര്‍ക്കാരിനെ തകര്‍ത്തു

    ദീപാവലിയ്ക്ക് തിയറ്ററുകളിലേക്ക് എത്തിയ വിജയ് ചിത്രം സര്‍ക്കാരും മോശമില്ലാത്ത വരുമാനം നേടിയിരുന്നു. എങ്കിലും അതിവേഗം അതിനെ മറികടക്കാന്‍ 2.0 യ്ക്ക് കഴിഞ്ഞിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 68 ഷോ ആയിുരന്നു ലഭിച്ചത്. അതില്‍ നിന്നും പതിനെട്ട് ലക്ഷം സ്വന്തമാക്കി. തിരുവന്തപുരം ഏരീയപ്ലെക്സില്‍ ആദ്യദിനം ലഭിച്ച 27 ഷോ യില്‍ നിന്നും 15.89 ലക്ഷമായിരുന്നു 2.0 നേടിയത്. ഏരീയപ്ലെക്സില്‍ നിന്നും വിജയ് ചിത്രം സര്‍ക്കാരിന്റെ റെക്കോര്‍ഡാണ് സിനിമ അതിവേഗം മറികടന്നത്.

    റിലീസ് ദിനം കോടികള്‍

    റിലീസ് ദിനം കോടികള്‍

    ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും റിലീസ് ദിവസം 64 കോടി രൂപയായിരുന്നു 2.0 സ്വന്തമാക്കിയത്. ഹിന്ദി പതിപ്പിന് 20 കോടിയായിരുന്നു. അതേ സമയം ചെന്നൈ നഗരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി ചിത്രം മാറി. 2.64 കോടി രൂപയായിരുന്നു സിനിമയുടെ വരുമാനം. അമേരിക്കയില്‍ നിന്നും 6.30 കോടിയും യുഎഇയില്‍ നിന്നും 5.21 കോടിയുമാണ് റിലീസ് ദിവസം ലഭിച്ചത്. ആസ്ട്രേലിയയില്‍ നിന്നും 58 ലക്ഷവും ന്യൂസിലാന്‍ഡില്‍ നിന്നും 11 ലക്ഷവും നേടി.

    തകരാന്‍ റെക്കോര്‍ഡുകള്‍

    തകരാന്‍ റെക്കോര്‍ഡുകള്‍

    മൂന്ന് ദിവസം കൊണ്ട് 200 കോടി രൂപയായിരുന്നു 2.0 സ്വന്തമാക്കിയത്. ആദ്യ ദിനങ്ങളില്‍ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ബാഹുബലി ദി കണ്‍ക്ല്യൂഷന്‍ റിലീസിനെത്തി രണ്ടാം ദിവസം 382.5 കോടിയായിരുന്നു നേടിയത്. ആ സ്ഥാനത്താണ് 200 കോടി 2.ഛ നേടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമ കളക്ഷനില്‍ എത്രത്തോളം ഉയരങ്ങളിലേക്ക് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും.

    ചൈനയില്‍ റിലീസിനെത്തുന്നു

    ചൈനയില്‍ റിലീസിനെത്തുന്നു

    അതേ സമയം ചൈനയില്‍ വലിയ റിലീസിനൊരുങ്ങുകയാണ് ചിത്രം. ഇപ്പോള്‍ പുറത്ത് റിപ്പോര്‍ട്ടുകള്‍ പ്രകാരം 56,000 സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ്. നേരത്തെ ഇന്ത്യന്‍ ചിത്രങ്ങളായ ആമിര്‍ ഖാന്റെ ദംഗല്‍, ബാഹുബലി ദി കണ്‍ക്ല്യൂഷന്‍ എന്നിവ ചൈനയില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയിരുന്നു. 2.0 യും വലിയൊരു തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    English summary
    2.0 Box Office Collections (Kerala): Overtakes Sarkar!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X