»   » ദാസനും വിജയനും തിരികെയെത്തുന്പോള്‍

ദാസനും വിജയനും തിരികെയെത്തുന്പോള്‍

Posted By:
Subscribe to Filmibeat Malayalam
Mohanlala And Sreenivasan
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് കോമഡി കഥാപാത്രങ്ങളായ ദാസനും വിജയനും വീണ്ടുമെത്തുന്നു. നാടോടിക്കാറ്റില്‍ തുടങ്ങി പട്ടണപ്രവേശത്തിലൂടെ അക്കരെ അക്കരെ അക്കരെയിലെത്തി നിന്ന ദാസനെയും വിജയനെയും വെള്ളിത്തിരയില്‍ തിരിച്ചെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു.

നാടോടിക്കാറ്റിന്റെ നാലാം ഭാഗമെന്ന് വിശേഷിപ്പിയ്ക്കാവുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികളുടെ തിരക്കിലാണ് ശ്രീനിവാസനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ സരസമായി അവതരിപ്പിച്ചു കൊണ്ടാണ് ദാസനും വിജയനും പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തത്. മാറിയ കാലത്തിന്റെ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പുത്തന്‍ നമ്പറുകളുമായാണ് ശ്രീനി പുതിയ സിനിമയുടെ തിരക്കഥയൊരുക്കുന്നതെന്ന് സൂചനകളുണ്ട്. കോമഡി റോളുകളിലേക്കുള്ള മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരിക്കും ഈ സിനിമയെന്ന് ഉറപ്പായിക്കഴിഞ്ഞു.

ഹോളിവുഡിന്റെ ശൈലി പിന്തുടര്‍ന്ന് മോളിവുഡിന്റെ അണിയറയില്‍ ഒരുപിടി സിനിമകളുടെ തുടര്‍ച്ചകള്‍ക്കും റീമേയ്ക്കിനുമാണ് ആലോചന നടക്കുന്നത്. ദിലീപിന്റെ സിഐഡി മൂസ, മോഹന്‍ലാലിന്റെ തന്നെ നിന്നിഷ്ടം എന്നിഷ്ടം. രാജാവിന്റെ മകന്‍, മമ്മൂട്ടിയുടെ സാമ്രാജ്യംം, രാജമാണിക്യം ജയറാമിന്റെ സന്ദേശം തുടങ്ങിയവയൊക്കെ അതില്‍ ചിലത് മാത്രം...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam