»   » പത്തനാപുരത്ത് ഗണേശിനെ എതിരിടാന്‍ മുകേഷ് ?

പത്തനാപുരത്ത് ഗണേശിനെ എതിരിടാന്‍ മുകേഷ് ?

Posted By:
Subscribe to Filmibeat Malayalam
Mukesh
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഗണേശ് കുമാറിനോട് മത്സരിക്കാന്‍ നടന്‍ മുകേഷ്. കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തിലാണ് ഇവര്‍ശക്തിപരീക്ഷണത്തിനിറങ്ങുക. സിപിഐയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥയായിട്ടാണ് മുകേഷ് മത്സരിക്കുക.

കേരള സംഗീതനാടക അക്കാദമി അധ്യക്ഷന്‍ കൂടിയായ മുകേഷ് മത്സരിക്കാന്‍ സമ്മതം മൂളിയെന്നാണ് റി്‌പ്പോര്‍ട്ട്. പത്തനാപുരത്ത് ഗണേശിനെതിരെ മത്സരിക്കാന്‍ നടന്‍ തിലകനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പത്തനാപുരം ഗണേശിന്റെ സിറ്റിങ് സീറ്റാണ്.

് പത്തനാപുരത്ത് ഇത് ഗണേശിന്റെ മൂന്നാമൂഴമാണ്. കഴിഞ്ഞ രണ്ടുതവണയും വിജയിച്ചു. എന്നാല്‍
ഇത്തവണ പത്തനാപുരം സീറ്റ് പിടിക്കണമെന്ന വാശിയിലാണ് സിപിഐ അവിടെ മുകേഷിനെ ഇടതുമുന്നണി സ്വതന്ത്രനാക്കുന്നത്.

2006ല്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ആര്‍.ചന്ദ്രമോഹനാണ് ഇവിടെ മല്‍സരിച്ചത്. ഇക്കുറി ചന്ദ്രമോഹന്റെ സീറ്റുകാര്യം പ്രതിസന്ധിയിലാണ്. പിഎസ്‌സി നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്ദ്രമോഹന്റെ പേര് വാര്‍ത്തയായിരുന്നു. അദ്ദേഹം അതു നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പുരംഗത്ത് വന്നാല്‍ അതേ ആരോപണം യുഡിഎഫ് പ്രചാരണായുധമാക്കുമെന്ന് സിപിഐക്ക് ആശങ്കയുണ്ട്.

കൊല്ലത്തെ പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബാംഗം, പ്രമുഖ നാടകനടനും എഴുത്തുകാരനുമായിരുന്ന ഒ.മാധവന്റെ മകന്‍, അമ്മ സുലോചനയും കലാരംഗത്ത് പ്രശസ്ത, വിവാദരഹിതനായ സിനിമാ താരം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചാണ് മുകേഷിനെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം സിപിഐ നേതൃത്വം നിര്‍ബന്ധിച്ചാണ് മുകേഷിനെ സംഗീത നാടക അക്കാമദി ചെയര്‍മാനാക്കിയത്. സ്ഥാനാര്‍ത്ഥിയാകുന്നതിനു മുമ്പ് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമോയെന്ന് വ്യക്തമല്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam