»   » സുരേഖ തിരിച്ചുവരുന്നു

സുരേഖ തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam
Surekha
25 വര്‍ഷത്തിനുശേഷം സുരേഖ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. 80കളില്‍ സൗന്ദര്യവും കരുത്തുമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സുന്ദരി. ഇനിയും മനസ്സിലായില്ലെങ്കില്‍ പത്മരാജന്റെ തകരയിലൂടെ ജനമനസ്സുകളെ ഇളക്കിമറിച്ച നായിക.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന പൃഥിരാജിന്റെ മാസ്റ്റേഴ്‌സ് എന്ന സിനിമയില്‍ ഒരു പ്രധാനകഥാപാത്രമായിട്ടാണ് രണ്ടാം വരവ്. അടുത്ത ബന്ധുക്കളുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ടുമാത്രമാണ് സിനിമയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചതെന്ന് സുരേഖ വ്യക്തമാക്കി. മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുയാണ്.

1980ല്‍ ഇറങ്ങിയ തകരയില്‍ പ്രതാപ്‌പോത്തന്‍, നെടുമുടിവേണു, ശാന്താദേവി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്.

English summary
Yesteryear actor surekha returns to malayalam film after a long interval. She making come back through Prithvirajs, Masters directed by Johnny Antony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam