»   » വെള്ളിത്തിരയിലെ വിഷുക്കണിയൊരുങ്ങി

വെള്ളിത്തിരയിലെ വിഷുക്കണിയൊരുങ്ങി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/2012-vishu-movies-ready-for-release-2-aid0032.html">Next »</a></li></ul>

നിങ്ങള്‍ ബ്രദേഴ്‌സ് ട്വിന്‍സാണോ?...എയ് ഞങ്ങള്‍ ക്രിസ്ത്യന്‍സാ...കോ-ബ്രദേഴ്‌സിന്റെ മണ്ടത്തരങ്ങളുടെ സാമ്പിളാണിത്. കോബ്രയുടെ കൂടുതല്‍ കോമഡികള്‍ കാണണമെങ്കില്‍ ഏപ്രില്‍ 12 വരെ കാത്തിരുന്നേ മതിയാവൂ...

Vishu movies

അതേ വെള്ളിത്തിരയിലെ വിഷുക്കണിയായി ആദ്യമെത്തുന്നത് മമ്മൂട്ടി-ലാല്‍ ടീമിന്റെ കോബ്ര!! എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന കോബ്രയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്നത് ലാല്‍. മമ്മൂട്ടിയ്‌ക്കൊപ്പം നായകതുല്യമായ വേഷത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ പത്മപ്രിയയും കനിഹയുമാണ് നായികമാര്‍.

ഈ കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ തൊമ്മനും മക്കളും പോലൊരു സിനിമ തന്നെയാണ് കോബ്രയിലും ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. കോബ്രയില്‍ മമ്മൂട്ടി രാജയും ലാല്‍ കരിയുമാണ്. ഇരട്ട സഹോദരന്മാരായ ഇവര്‍ ക്വലാലമ്പൂരിലെ ഒരാശുപത്രിയിലാണ് ജനിയ്ക്കുന്നത്. അന്നേ ദിവസമുണ്ടാ ബോംബ് സ്‌ഫോടനത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെടുന്നു.

ആശുപത്രിയിലെ തിരിക്കിലും തിരക്കിലും ഇരട്ടകളിലൊരാള്‍ മാറിപ്പോയെന്നാണ് ബന്ധുക്കള്‍ ഇന്നും വിശ്വസിയ്ക്കുന്നത്. രൂപഭാവങ്ങളിലുള്ള അടിമുടി വ്യത്യാസമാണ് ഇതിന് കാരണം. എന്തായാലും ഈ കോ ബ്രദേഴ്‌സ് വിവരം കെട്ട പോക്കിരികളായാണ് വളരുന്നത്. ഇവര്‍ കോട്ടയം പട്ടണത്തിലെത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ഏറെക്കാലത്തിനു ശേഷമാണ് മമ്മൂട്ടി ലാലിന്റെ സംവിധാനത്തിനു കീഴില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. രചനയും സംവിധാനവും നിര്‍മാണവുമെന്ന ഭാരിച്ച ചുമതലകള്‍ ക്കിടയില്‍ ഇതിലെ ഒരു പ്രധാന വേഷവും ലാല്‍ കൈകാര്യം ചെയ്യുന്നത്. കോബ്രദേഴ്‌സിന്റെ സഹചാരികായി സലീംകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വേണുവാണ് ക്യാമറ.
അടുത്ത പേജില്‍
വിഷുവിനും മോഹിപ്പിയ്ക്കുന്ന ഓര്‍ഡിനറി

<ul id="pagination-digg"><li class="next"><a href="/news/2012-vishu-movies-ready-for-release-2-aid0032.html">Next »</a></li></ul>
English summary
Four films in Malayalam lined up for this year's Vishu season. Though schedules get changed quite frequently, here is a look at the four, aimed at family audiences during the summer Vishu vacation

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam