»   » പരാജയങ്ങള്‍ ജയറാമിനെ തളര്‍ത്തുന്നില്ല

പരാജയങ്ങള്‍ ജയറാമിനെ തളര്‍ത്തുന്നില്ല

Posted By:
Subscribe to Filmibeat Malayalam
Jayaram
തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങി ജയറാം ഇനിയും ക്ഷീണിച്ചിട്ടില്ല. ജയറാമിന്റെ രീതി അങ്ങനെയാണ്. കുറേ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഒരു ചിത്രം വിജയിക്കും. അങ്ങനെയൊരു വിജയമായിരുന്നു 'വെറുതെ അല്ല ഭാര്യ' നേടികൊടുത്തത്. തുടര്‍ച്ചയായ അഞ്ചു ചിത്രങ്ങളാണ് 2012ല്‍ ജയറാമിന്റെതായി പരാജയപ്പെട്ടത്. ഞാനും എന്റെ ഫാമിലിയും, തിരുവമ്പാടി തമ്പാന്‍, മാന്ത്രികന്‍, കൊച്ചി ടു കോടാമ്പക്കം, മദിരാശി. എന്നാല്‍ 2013ല്‍ വിജയപരീക്ഷണത്തിനിറങ്ങുകയാണ് ജയറാം.

കുടുംബചിത്രങ്ങളുടെ നായകന്‍ എന്ന പരിവേഷമാണ് ജയറാമിനു തുണയാകുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ലക്കി സ്റ്റാര്‍ ആണ് വരും ദിവസത്തില്‍ ജയറാമിന്റെതായി തിയറ്ററില്‍ എത്തുന്ന ആദ്യ ചിത്രം. പണത്തിനു പിന്നാലെ പോകുമ്പോള്‍ നഷ്ടമാകുന്ന ജീവിതമൂല്യങ്ങളും സ്‌നേഹബന്ധങ്ങളും തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മുകേഷും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറിമായം ഫെയിം രചനയാണ് നായിക.

പണമുണ്ടാക്കാന്‍ ആര്‍ത്തിപൂണ്ടു നടക്കുന്ന ജൂനിയര്‍ നടന്‍ രഞ്ജിത്തായിട്ടാണ് ജയറാം ഇതില്‍ അഭിനയിക്കുന്നത്. ജീവിക്കാന്‍ വേണ്ടി പിന്നീട് കോസ്റ്റ്യൂം ഡിസൈനറായി. പിന്നീട് നടിയായ ജാനകിയെ പ്രണയിച്ചു കെട്ടി. പണമുണ്ടാക്കാന്‍ ഭാര്യയുടെ ഗര്‍ഭപാത്രം വിലയ്ക്കു കൊടുക്കുകയാണ് രഞ്ജിത്ത്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സഹോദരപുത്രനാണ് ദീപു അന്തിക്കാട്. നിരവധി പരസ്യ ചിത്രങ്ങള്‍ ഒരുക്കിയ ദീപുവിന്റെ ആദ്യ ചിത്രമാണിത്. ഷാജി കൈലാസിന്റെ ജിഞ്ചര്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള ജയറാം ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന പട്ടാള ചിത്രമായ കാശ്മീരിലും നായകന്‍ ജയറാം തന്നെ. വെറുതെയല്ല ഭാര്യയ്ക്കു ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയറാം തന്നെയാണ് നായകന്‍. ഗോപികയാണ് നായിക. 2013ല്‍ ജയറാം വീണ്ടും വിജയനായകനാകുമെന്ന് പ്രതീക്ഷിക്കാം.

English summary
Continues fives flopes, yet through family hero Jayaram active in malluwood. Can he come back to his old glory?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam