»   » പുത്തഞ്ചേരിയുടെ 'ഭാര്യമാര്‍ ആദരിക്കപ്പെടുന്നു'

പുത്തഞ്ചേരിയുടെ 'ഭാര്യമാര്‍ ആദരിക്കപ്പെടുന്നു'

Posted By:
Subscribe to Filmibeat Malayalam
Gireesh Puthanchery
മണ്‍മറഞ്ഞ പ്രശസ്ത ഗാനരചിയിതാവും കവിയും തിരക്കഥാക്കൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയുടെ കഥ ചലച്ചിത്രമാവുന്നു.

'ഭാര്യമാര്‍ ആദരിയ്ക്കപ്പെടുന്നു' എന്ന പേരില്‍ ഹരിദാസ് കേശവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ടിഎ ഷാഹിദാണ് ഏറ്റെടുത്തിരിയ്ക്കുന്നത്.

ചലച്ചിത്രരംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുകയും ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിയ്ക്കുകയും ചെയ്യുന്നവരുടെയും അവരെ സ്‌നേഹിയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന ഭാര്യമാരുടെയും കഥയാണ് സിനിമയുടെ പ്രമേയം.

തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയില്‍ പലരും പലപ്പോഴും അവരുടെ ഭാര്യമാര്‍, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നത് ശ്രദ്ധിയ്ക്കാറില്ല. ഒടുവില്‍ അവര്‍ തിരിച്ചറിയുന്നു. തങ്ങളുടെ ഭാര്യമാരുടെ മഹത്വം, അവര്‍ ആദരിയ്ക്കപ്പെടേണ്ടവരാമെന്ന്.

ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സലീം കുമാര്‍, കൊച്ചുപ്രേമന്‍, പത്മപ്രിയ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ജോണ്‍സണ്‍, രാജാമണി, മോഹന്‍ സിത്താര, ഔസേപ്പച്ചന്‍, തേജ് മെര്‍വിന്‍ എ്ന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ഗാനരചന പുതുമുഖങ്ങളായിരിക്കും. കടലാസു ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 25ന് കോഴിക്കോട് ആരംഭിയ്ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam