»   » വിവാഹവാര്‍ത്ത കെട്ടിച്ചമച്ചത്‌: നവ്യ

വിവാഹവാര്‍ത്ത കെട്ടിച്ചമച്ചത്‌: നവ്യ

Subscribe to Filmibeat Malayalam
Navya Nair
താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ ചലച്ചിത്രരംഗത്ത്‌ നിന്ന്‌ തന്നെ ഔട്ടാക്കാന്‍ ആരോ മനപൂര്‍വം കെട്ടിച്ചമച്ചതാണെന്ന്‌ നടി നവ്യാ നായര്‍. വിവാഹം ഒളിച്ചുവെയ്‌ക്കേണ്ട കാര്യമില്ലെന്നും അതെപ്പോഴായാലും എല്ലാവരെയും അറിയിച്ച്‌ തന്നെയായിരിക്കും നടത്തുകയെന്നും നവ്യ വ്യക്തമാക്കി. ഇത്തരമൊരു വാര്‍ത്ത എന്റെ കരിയര്‍ തകര്‍ക്കാനാണെന്നും നവ്യ ആരോപിയ്‌ക്കുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മുംബൈയില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരിക്കാരന്‍ യുവാവുമായി നവ്യയുടെ വിവാഹം ഉറപ്പിച്ചുവെന്നും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാവുമെന്നുമായിരുന്നു വാര്‍ത്തകള്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം തന്നെയാണ്‌ ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേ സമയം വിവാഹാലോചനകള്‍ സജീവമായി നടക്കുന്നുണ്ടെന്നും നടി സൂചനകള്‍ നല്‍കി. വിവാഹം നടക്കുന്നുണ്ടെങ്കില്‍ കരാറൊപ്പിട്ട സിനിമകള്‍ അതിന്‌ മുമ്പ്‌ പൂര്‍ത്തിയാക്കുമെന്നും താരം പറഞ്ഞു.

തിരുവനന്തപുരത്ത്‌ ഷൂട്ടിങ്‌ പുരോഗമിയ്‌ക്കുന്ന സദ്‌ഗമയയുടെ ലൊക്കേഷനിലാണ്‌ നവ്യ ഇപ്പോഴുള്ളത്‌. സുരേഷ്‌ ഗോപി, അംബിക തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam