»   » ചേരന്റെ നായികയായി നവ്യയുടെ രണ്ടാമൂഴം

ചേരന്റെ നായികയായി നവ്യയുടെ രണ്ടാമൂഴം

Posted By:
Subscribe to Filmibeat Malayalam
Navya Nair
വിവാഹം കഴിഞ്ഞുപോയ നായികമാര്‍ ഓരോരുത്തരായി മലയാള ചലച്ചിത്രലോകത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ഗോപിക, കാവ്യാ മാധവന്‍ എന്നിവര്‍ക്ക് പിന്നാലെ ഇതാ നവ്യയും തിരിച്ചെത്തുന്നു.

വിവാഹശേഷം മുംബൈയിലേയ്ക്കുപോയ നവ്യയ്ക്ക് വെറുതെയിരുന്ന് ബോറിടിച്ചു തുടങ്ങിയത്രേ. ഈ ബോറടിമാറ്റാനാണ് വീണ്ടും അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. ചേരന്‍ സംവിധാനം ചെയ്യുന്ന തമിഴ്ചിത്രത്തിലാണ് നവ്യ നായികയാവുന്നത്. ചേരന്‍ തന്നെയാണ് ഇതിലെ നായകനും.

എന്നാല്‍ രണ്ടാം വരവില്‍ നവ്യയുടെ ആദ്യ ചിത്രമെന്ന വിശേഷം ഈ ചിത്രത്തിനാവില്ല. ഇതിനുമുമ്പേ തന്നെ നവ്യ അഭിനയിച്ച ഒരു കന്നഡ ചിത്രം പുറത്തിറങ്ങും. ചേരന്റെ ചിത്രം കഴിഞ്ഞാല്‍ മലയാളത്തിലും തമിഴിലുമായി മാറിമാറി അഭിനയിക്കുകയാണ് നവ്യയുടെ പദ്ധതി.

മലയാളത്തില്‍ നിന്നും ചില ഓഫറുകള്‍ നവ്യയെത്തേടി എത്തിയിട്ടുണ്ടെന്നാണ് സൂചന. രണ്ടാംവരവില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നവ്യ. നായികാ കഥാപാത്രങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam