»   » രഹസ്യ പോലീസില്‍ ജയറാമിന്‌ 5 നായികമാര്‍

രഹസ്യ പോലീസില്‍ ജയറാമിന്‌ 5 നായികമാര്‍

Subscribe to Filmibeat Malayalam
Jayaram
ജയറാമിനെ നായകനാക്കി കെ മധു ഒരുക്കുന്ന രഹസ്യ പോലീസില്‍ അഞ്ച്‌ നായികമാര്‍. ഏറെക്കാലത്തിന്‌ ശേഷം ജയറാം ഒരു ഹാസ്യസ്‌പര്‍ശമുള്ള പോലീസുകാരനെ അവതരിപ്പിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്‌ എസ്‌എന്‍ സ്വാമിയാണ്‌.

ഒരു കൊലപാതകവും അതിന്‌ പിന്നിലുള്ള ദുരൂഹതകളുമാണ്‌ ജയറാം ഇരട്ട വേഷത്തിലെത്തുന്ന രഹസ്യപോലീസ്‌ പ്രമേയമാക്കുന്നത്‌. സംവൃത സുനില്‍, സിന്ധു മേനോന്‍, ആയില്യ, ശിവാനി തുടങ്ങി അഞ്ച്‌ നായികമാരാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

പ്രധാന കഥാപാത്രമായ സബ്‌ ഇന്‍സ്‌പെക്ടറുടെയും ചില രഹസ്യ ദൗത്യങ്ങളുമായെത്തുന്ന ഗുണ്ടയുടെയും വേഷങ്ങളാണ്‌ ജയറാം ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിയ്‌ക്കുന്ന രഹസ്യ പോലീസ്‌ ജയറാമിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്നാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam