»   » മമ്മൂട്ടിയുടെ അംബേദ്കറിന് വേണ്ടി മുറവിളി

മമ്മൂട്ടിയുടെ അംബേദ്കറിന് വേണ്ടി മുറവിളി

Posted By:
Subscribe to Filmibeat Malayalam
 	Dr. Babasaheb Ambedkar
മമ്മൂട്ടി നായകനായ അംബേദ്കറിന്റെ റിലീസിന് വേണ്ടി തമിഴ്‌നാട്ടില്‍ മുറവിളി. അംബേദ്കറിന്റെ തമിഴ് പതിപ്പ് ഉടന്‍ റിലീസ് ചെയ്യണമെന്ന ആവശ്യമാണുയരുന്നത്.

ഓള്‍ ഇന്ത്യ മൂവേന്ദര്‍ മുന്നേറ്റ കഴകം (എഎംഎംകെ)പാര്‍ട്ടിയാണ് ഈയാവശ്യവുമായി അവസാനമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലും മറ്റുചില സംസ്ഥാനങ്ങളിലുമൊഴികെ ഒരു പതിറ്റാണ്ട് മുമ്പെ അംബേദ്കര്‍ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ ഭരണഘടാ ശില്പിയും ദളിത് ജനതയുടെ വഴികാട്ടിയുമായ ഭീമാറാവു റാംജി അംബേദ്കറിന്റെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ശക്തമായ ദളിത് -ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളൊന്നും രംഗത്തെത്തിയിരുന്നില്ല.

ചലച്ചിത്രരംഗത്തെ തൊട്ടുകൂടായ്മ മനോഭാവമാണ് അംബേദ്കറിന്റെ റിലീസ് അനിശ്ചിതമായി നീളുന്നതിലൂടെ വ്യക്തമാകുന്നതെന്ന് എഎംഎംകെ നേതാക്കള്‍ പറയുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായി ചിത്രീകരിച്ച അംബേദ്കര്‍ തമിഴ് ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം നാഷണല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായാണ് നിര്‍മ്മിച്ചത്. മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ചിത്രം ദേശീയ അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചാവിഷയമായിരുന്നു.

ചിത്രം ഉടന്‍ റിലീസ് ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്നും അതല്ലെങ്കില്‍ പാര്‍ട്ടി മുന്‍കൈയ്യെടുത്ത് അംബേദ്കര്‍ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുമെന്നും എഎംഎംകെ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam