»   » നയന്‍സിന്റെ സീതക്കെതിരെ വന്‍ പ്രതിഷേധം

നയന്‍സിന്റെ സീതക്കെതിരെ വന്‍ പ്രതിഷേധം

Posted By:
Subscribe to Filmibeat Malayalam
Nayantara
തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം നയന്‍സിന് തൊടുന്നതെല്ലാം പിഴയ്ക്കുന്നു. പ്രഭുദേവയുമായുള്ള ബന്ധം വിവാദമായതിന് പിന്നാലെ രാമായണത്തിലെ സീതയായി വേഷമിടാനുള്ള നയന്‍സിന്റെ നീക്കവും പാളുകയാണ്.
തെലുങ്ക് സിനിമയായ 'ശ്രീരാമരാജ്യ'ത്തില്‍ സീതയായി നയന്‍സിനെ നിശ്ചയിച്ചതാണ് വിവാദമായിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം ഷൂട്ടിങ് ആരംഭിക്കാനിരിക്കെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

തിരുപ്പൂര്‍ കുമരന്‍ശിലക്ക് മുന്നില്‍ ഹിന്ദുമുന്നണി നടത്തിയ ധര്‍ണയില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. തിരുപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ശിവസേന പ്രവര്‍ത്തകര്‍ നയന്‍താരയുടെ ചിത്രങ്ങളില്‍ ചെരിപ്പ് കൊണ്ടടിച്ചു.

രാമായണത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമയില്‍ സീതയുടെ വേഷം ചെയ്യാന്‍ നയന്‍താരക്ക് അര്‍ഹതയില്ലെന്നാണ് പ്രക്ഷോഭകരുടെ വാദം.തെലുങ്കിലെ സൂപ്പര്‍താരമായ ബാലകൃഷ്ണ നായകനാവുന്ന സിനിമയില്‍നിന്ന് നയന്‍താരയെ നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മറ്റൊരുവളുടെ ഭര്‍ത്താവിനെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന നയന്‍താരക്ക് സീതയുടെ വേഷം അവതരിപ്പിയ്ക്കാന്‍ അര്‍ഹതയുണ്ടോയെന്നാണ് പ്രതിഷേധക്കാര്‍ ചോദിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam