»   » കുടുംബശ്രീ ട്രാവല്‍സില്‍ ജയറാമും ഭാവനയും

കുടുംബശ്രീ ട്രാവല്‍സില്‍ ജയറാമും ഭാവനയും

Posted By:
Subscribe to Filmibeat Malayalam
Jayaram and Bhavana
ജയറാമിന്റെ പുതിയ ചിത്രമായ കുടുംബശ്രീ ട്രാവല്‍സിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പുരോഗമിയ്ക്കുന്നു. നവാഗതനായ കിരണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചാക്യാര്‍കൂത്ത് കലാകാരന്മാരുടെ കുടുംബത്തില്‍ നിന്നുള്ള അരവിന്ദന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഭാവനയാണ് ജയറാമിന്റെ നായിക. ഹാപ്പി ഹസ്ബന്റ്‌സിന് ശേഷം വീണ്ടും ഭാവന ജയറാമിന്റെ നായികയാവുന്ന ചിത്രം കൂടിയാണിത്.

തീര്‍ത്തും കുടുംബ പശ്ചാത്തലത്തിലൊരുക്കുന്ന കുടുംബശ്രീ ട്രാവല്‍സിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് തോമസ് തോപ്പില്‍ക്കുടിയാണ്. ടിവി പരമ്പരകള്‍ക്ക് തിരക്കഥ രചിക്കാറുള്ള തോമസിന്റെ ആദ്യത്തെ സിനിമാ സ്‌ക്രിപ്റ്റാണിത്.

ജയറാം, ഭാവന എന്നിവരെക്കൂടാതെ ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, കെപിഎസി ലളിത, കല്‍പ്പന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈത്രി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മുരളി രാമനാണ് ക്യാമറ ചലിപ്പിക്കുന്നത്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജയറാമിന്റെ ക്രിസ്മസ് ചിത്രമായിട്ടായിരിക്കും കുടുംബശ്രീ ട്രാവല്‍സ് പ്രദര്‍ശനത്തിനെത്തുക.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam