»   » പൃഥ്വിരാജിന്റെ നായികയായി പിയ ബാജ്‌പേയ്

പൃഥ്വിരാജിന്റെ നായികയായി പിയ ബാജ്‌പേയ്

Posted By:
Subscribe to Filmibeat Malayalam
Piaa Bajpai
തമിഴ്‌നടി പിയ ബാജ്‌പേയ് മലയാളത്തിലേയ്ക്ക്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് പിയ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

2008ല്‍ പൊയ് സൊല്ല പോറോം എന്ന ചിത്രത്തിലൂടെയാണ് പിയ തമിഴില്‍ അരങ്ങേറിയത്. പിന്നീട് ഇതു വരൈ, ഗോവ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച ഇവര്‍ നടിയെന്ന നിലയില്‍ പ്രശംസനേടിയത്് കൊ യിലെ അഭിനയത്തിനാണ്.

കോളിവുഡില്‍ അല്‍പസ്വല്‍പം ഗ്ലാമര്‍ പ്രദര്‍ശനത്തിനും തയ്യാറായ പിയ മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ നായകനായിരുന്ന ശശികുമാറും അഭിനയിക്കുന്നുണ്ട്.

ഒരു കുടുംബചിത്രമാണ് ഈ കൂട്ടുകെട്ടിനെ വച്ച് ജോണി ആന്റണി പ്ലാന്‍ ചെയ്യുന്നത്. ശശി കുമാറിനും മലയാളത്തില്‍ ഇത് അരങ്ങേറ്റ ചിത്രമാണ്. രണ്ട് സഹപാഠികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പൃഥ്വിയും ശശികുമാറുമാണ് സഹപാഠികളുടെ വേഷത്തില്‍ എത്തുന്നത്. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടികാണിക്കാത്ത പിയ മലയാളത്തിലും ഇതിന് തയ്യാറാകുമോയെന്നകാര്യമാണ് ഇനി അറിയാനുള്ളത്.

English summary
After wowing the Kollywood audience with her bubbly attitude and strong performances, actress Piaa Bajpai is all set to take Mollywood by storm

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam