»   » ജാക്‌സന്റെ ത്രില്ലര്‍ വീണ്ടും

ജാക്‌സന്റെ ത്രില്ലര്‍ വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Michael Jackson
ലോസ് ആഞ്ചലസ്: പോപ് സംഗീത മാന്ത്രികന്‍ മൈക്കിള്‍ ജാക്‌സന്റെ ഓര്‍മയ്ക്കായി സംഗീതമേള സംഘടിപ്പിക്കുന്നു. ജാക്‌സന്റെ അമ്മയും നാല് സഹോദരങ്ങളും ചേര്‍ന്നാണ് ത്രില്ലര്‍ എന്ന പേരില്‍ ജാക്‌സന്റെ ഗാനങ്ങള്‍ നിറഞ്ഞ മേള സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ എട്ടിനു വെയില്‍സിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ അവതരിപ്പിക്കുമെന്നു കുടുംബാംഗം കാതറെ അറിയിച്ചു. 7,5000 പേര്‍ക്കു ഷോ കാണാനുളള പ്രവേശന അനുമതി ലഭിക്കും. ഉപഗ്രഹസംപ്രേക്ഷണത്തിലൂടെ ലോകത്തിലെ മിക്ക പ്രധാന ചാനലുകളിലും പാരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകുമെന്നു കാതറിന്‍ അറിയിച്ചു. എന്നാല്‍ സംഗീത പരിപാടി അവതരിപ്പിക്കുന്ന കലാകാരന്മാരുടെ പേരുകള്‍ അവര്‍ വെളിപ്പെടുത്തിയില്ല.

അതേ സമയം സംഗീതപരിപാടിക്കെതിരെ ജാക്‌സന്റെ രണ്ട് സഹോദരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട ഡോക്ടറുടെ വിചാരണ നടക്കുന്ന നേരത്ത് സംഗീതനിശ സംഘടിപ്പിയ്ക്കുന്നത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം.

2009 ജൂണിലാണു പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സന്‍ മരിച്ചത്. ശരീര സൗന്ദര്യത്തിനും മറ്റും പ്ലാസ്റ്റിക് സര്‍ജറി നടത്തിയ അദ്ദേഹം അളവില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിച്ചിരുന്നതാണു മരണകാരണമെന്നു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല.

English summary
Michael Jackson's mom and four of his siblings yesterday announced plans for a tribute concert later this year in Wales, but two of the late singer's brothers say they oppose the timing of the show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam