»   » രഞ്ജിത്ത് ചിത്രത്തില്‍ കോട്ടയം അച്ചായനായി ലാല്‍

രഞ്ജിത്ത് ചിത്രത്തില്‍ കോട്ടയം അച്ചായനായി ലാല്‍

Posted By:
Subscribe to Filmibeat Malayalam
Ranjith and Mohanlal
തൃശൂരുകാരന്‍ അരി പ്രാഞ്ചിയ്ക്ക് ശേഷം മറ്റൊരു സവിശേഷ കഥാപാത്രവുമായി ചലച്ചിത്രകാരന്‍ രഞ്ജിത്ത് വീണ്ടും. ഏറെ മാനറിസങ്ങളുള്ള കോട്ടയം അച്ഛായന്‍ കഥാപാത്രവുമായാണ് വേറിട്ട സംവിധായകന്‍ വീണ്ടുമെത്തുന്നത്. പ്രാഞ്ചിയേട്ടനായി മമ്മൂട്ടി കസറിയെങ്കില്‍ അച്ചായനായെത്തുന്നത് സാക്ഷാല്‍ ലാലേട്ടനാണ്. കോട്ടയം സ്ലാങിലുള്ള ലാലിന്റെ ഡയലോഗുകളായിരിക്കും സിനിമയുടെ ഹൈലൈറ്റ്.

പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ ഉപജീവിച്ചാണ് രഞ്ജിത്ത് പുതിയ സിനിമയൊരുക്കുന്നത്. രഞ്ജിത്ത് തിന്നെ തിരക്കഥയൊരുക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

സ്ത്രീ വിഷയത്തില്‍ അതീവതാത്പര്യമുള്ള കോട്ടയം അച്ചായനാണ് കഥയിലെ കേന്ദ്ര കഥാപാത്രം. വിചിത്രമായ മോഹങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന അച്ചായന്‍ എന്ത് വിലകൊടുത്തും അത് സാധിയ്ക്കും. കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കൈയോട് ചേര്‍ത്ത് ഒരു സ്ത്രീയെ നഗ്‌നയാക്കി നിര്‍ത്തി രതിയിലേര്‍പ്പെടണമെന്ന എന്ന വിചിത്ര മോഹവും അച്ഛായനുള്ളിലുണ്ട്. ഇതിനായി ഇറങ്ങിപ്പുറപ്പെടുന്ന അച്ചായന്റെ സംഭവബഹുലമായ യാത്രയും ചെന്നുചേരുന്ന ദേശങ്ങളും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമാണ് ലീലയുടെ ഉള്ളടക്കം. കോട്ടയത്ത് ആരംഭിച്ച് വയനാട്ടില്‍ അവസാനിക്കുന്ന കഥയില്‍ ആര്‍ക്കും മനസ്സിലാവാത്ത വിചിത്രമായ സ്വഭാവങ്ങളുള്ള കഥാപാത്രമാണ് അച്ചായന്‍.

പ്രാഞ്ചിയേട്ടനെന്ന കഥാപാത്രം അവതരിപ്പിയ്ക്കുമ്പോള്‍ മമ്മൂട്ടിയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ അവതരിപ്പിച്ച തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനായിരുന്നു.

തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശൂര്‍ ശൈലിയിലുള്ള സംസാരവുമായി പ്രാഞ്ചിയേട്ടന്‍ താരതമ്യം ചെയ്യപ്പെടുമോയെന്നൊരു ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ അത് സമര്‍ത്ഥമായി മറികടക്കാന്‍ പ്രാഞ്ചിയേട്ടനായി. ഇപ്പോള്‍ അച്ചായനായി ലാല്‍ വരുമ്പോള്‍ മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ കോട്ടയം കുഞ്ഞച്ചന്‍ അദ്ദേഹത്തിന് മുന്നിലുണ്ട്. അതെങ്ങനെ ലാല്‍ മറികടക്കുമോയെന്നായിരിക്കും ആരാധകര്‍ ഉറ്റുനോക്കുക.

പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപി എന്ന ചിത്രത്തിനുശേഷമായിരിക്കും ലാല്‍ ചിത്രം തുടങ്ങുക.

English summary
After the long gap, Mohanlal and Ranjith team is back for another movie,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam