»   » പൂക്കുട്ടിക്ക് ഇനി കറുത്ത കോട്ടിടാം

പൂക്കുട്ടിക്ക് ഇനി കറുത്ത കോട്ടിടാം

Posted By:
Subscribe to Filmibeat Malayalam
Resul Pookutty
ലോകത്തെ വിസ്മയിപ്പിച്ച ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി ഇനി നിയമലോകത്തേക്ക്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എല്‍എല്‍ബി പരീക്ഷയുടെ എല്ലാ പേപ്പറുകളും കിട്ടയതോടെയാണ് ഓസ്‌കാര്‍ പുരസ്‌കാര ജേതാവിന്റെ ചിരകാല മോഹം പൂവണിയുന്നത്.

മകനെ ഒരു അഭിഭാഷകനാക്കണമെന്ന പിതാവിന്റെ ആഗ്രഹമാണ് ലേശം വൈകിയാണെങ്കിലും റസൂല്‍ സഫലീകരിച്ചിരിയ്ക്കുന്നത്. എല്‍എല്‍ബി പരീക്ഷ പാസായെന്നും പിതാവിന്റെ ആഗ്രഹം പോലെ ഉടന്‍ തന്നെ അഭിഭാഷകനാവാമെന്നും റസൂല്‍ ട്വീറ്റ് ചെയ്യുന്നു. പിതാവിന്റെ ആഗഹ്രം സഫലീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതികായകന്‍ പറയുന്നുണ്ട്.

ഇരുപത് കൊല്ലം മുമ്പ് നിയമപഠനം പാതിവഴിയില്‍ റസൂല്‍ ഉപേക്ഷിയ്ക്കുകയായിരുന്നു. രോഗബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി പോയതോടെ എല്‍എല്‍ബിയുടെ അവസാന വര്‍ഷത്തെ മൂന്ന് പരീക്ഷകള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിയാതെ പോവുകയായിരുന്നു.

ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷയായ ആദാമിന്റെ മകന്‍ അബുവിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചല്‍സിലാണ് റസൂല്‍ ഇപ്പോള്‍.

English summary
The Oscar-winning sound designer Resul Pookutty, who wrote his LLB exams sometime ago at Government Law College, Thiruvananthapuram, has cleared all his law papers, thereby accomplishing his father's dream.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam