കാസനോവ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നില്ല

തിരക്കഥ ദുര്‍ബലമായതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ന്യൂനതകളിലൊന്നായി വിലയിരുത്തപ്പെടുന്നത്. നോട്ട്ബുക്ക്, ട്രാഫിക്, ഉദയനാണ് താരം തുടങ്ങിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച ബോബി സഞ്ജയ്മാരുടെ ഏറ്റവും മോശം തിരക്കഥയായാണ് കാസനോവയെ നിരൂപകര്‍ വിലയിരുത്തുന്നത്.
മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. മലയാള സിനിമയുടെ അതിരുകളില്‍ നിന്ന് ബോളിവുഡ് സിനിമകളോട് കിടിപിടിയ്ക്കുന്ന രീതിയില്‍ കാസനോവ ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഗാനരംഗങ്ങളും ആക്ഷന്‍ രംഗങ്ങളും മികച്ച രീതിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ തിരക്കഥ ദുര്‍ബലമായത് സിനിമയുടെ മൊത്തം പ്രകടനത്തെ ബാധിച്ചിരിയ്ക്കുകയാണ്.
1000 തിയറ്ററുകളില്‍ റിലീസ് ചെയ്ത് പരമാവധി ഇനീഷ്യല്‍ കളക്ഷന്‍ നേടികുയെന്ന തന്ത്രമാണ് കാസനോവയുടെ അണിയറക്കാര്‍ പയറ്റുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിയ്ക്കുകയെന്ന തന്ത്രം എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications











