»   » ‌അലക്‌സാണ്ടര്‍ ദ ഗ്രേറ്റില്‍ മീനാക്ഷി ദീക്ഷിത്‌

‌അലക്‌സാണ്ടര്‍ ദ ഗ്രേറ്റില്‍ മീനാക്ഷി ദീക്ഷിത്‌

Subscribe to Filmibeat Malayalam
Meenakshi Dixit
മോഹന്‍ലാലിനെ നായകനാകുന്ന അലക്‌സാണ്ടര്‍ ദ ഗ്രേറ്റില്‍ ബോളിവുഡ്‌ താരമായ മീനാക്ഷി ദീക്ഷിത്‌ അഭിനയിക്കുന്നു. നവ്യ, നയന്‍താര, ഭാവന തുടങ്ങിയ താരങ്ങള്‍ മലയാളത്തില്‍ സജീവമാകുന്നതിനിടെയാണ്‌ സംവിധായകന്‍ മുരളി നാഗവള്ളി ഉത്തരേന്ത്യന്‍ താരത്തെ ഇവിടെ എത്തിച്ചിരിയ്‌ക്കുന്നത്‌.

മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്ന ചിത്രത്തില്‍ സഹതാരമായ ബാലയുടെ നായികാ വേഷമാണ്‌ മീനാക്ഷിക്ക് ലഭിച്ചിരിയ്‌ക്കുന്നത്‌

അടുത്ത കാലത്ത്‌ പുറത്തിറങ്ങിയ പകല്‍ നക്ഷത്രങ്ങള്‍, റെഡ്‌ ചില്ലീസ്‌, സാഗര്‍ ഏലിയാസ്‌ ജാക്കി തുടങ്ങിയ ലാല്‍ സിനിമകളിലൊന്നും നായികമാര്‍ ഇല്ലെന്ന്‌ വേണമെങ്കില്‍ പറയാം. അലക്‌സാണ്ടര്‍ ദ ഗ്രേറ്റും ഈ ട്രെന്‍ഡ്‌ തന്നെയാണ്‌ തുടരുന്നത്‌.

സി ബാലചന്ദ്രന്‍ തിരക്കഥയൊരുക്കിയ അലക്‌സാണ്ടറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത്‌ പുരോഗമിയ്‌ക്കുകയാണ്‌. അനുഗ്രഹ സിനി ആര്‍ട്‌സിന്റെ ബാനറില്‍ വിബികെ മേനോനാണ്‌ അലക്‌സാണ്ടര്‍ ദ്ര ഗേറ്റ്‌ നിര്‍മിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam