»   » പിടി കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തില്‍ പൃഥ്വി

പിടി കുഞ്ഞുമുഹമ്മദിന്റെ ചിത്രത്തില്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
പിടി കുഞ്ഞുമുഹമ്മദ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ഏറെ അഭിനയ സാധ്യതകളുള്ള ചിത്രത്തില്‍ മുഹമ്മദ് അബ്ദുള് റഹ്മാന്‍ സാഹിബിന്റെ വിവിധ ജീവിതഘട്ടങ്ങള്‍ പൃഥ്വി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. കഥാപാത്രത്തിന്റെ വിവിധ രൂപഭാവങ്ങള്‍ പൃഥ്വി തന്നെയാണ് അവതരിപ്പിയ്ക്കുന്നത്.

വിപണിയുടെ ആവശ്യം കണ്ടറിഞ്ഞ് തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രങ്ങളുടെ ഭാഗമാകുമ്പോഴും നല്ല സിനിമകളോടും നല്ല ചലച്ചിത്രകാരന്‍മാരോടും സഹകരിയ്ക്കാനുള്ള പൃഥ്വിയുടെ നീക്കമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

ഈ വര്‍ഷാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളും താരനിര്‍ണയവും നടന്നുവരികയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam