»   » സ്വര്‍ണമണിഞ്ഞത്‌ ജീവിക്കാന്‍: മുരളി

സ്വര്‍ണമണിഞ്ഞത്‌ ജീവിക്കാന്‍: മുരളി

Posted By:
Subscribe to Filmibeat Malayalam
Murali
എന്തുകൊണ്ടാണ്‌ ശരീരം നിറയെ സ്വര്‍ണം അണിഞ്ഞ്‌ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്‌? പ്രമുഖ നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളിയ്‌ക്ക്‌ ഈ ചോദ്യത്തെ നേരിടേണ്ടിവന്നത്‌ തീര്‍ത്തും അപ്രതീക്ഷിതമായാണ്‌.

ഒരു സ്വര്‍ണ്ണാഭരണക്കടയുടെ പരസ്യത്തില്‍ കയ്യിലും കഴുത്തിലുമെല്ലാം തടിയന്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്‌ മുരളി അഭിനയിച്ചതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

അപ്രതീക്ഷിതമായിരുന്നതുകൊണ്ടുതന്നെ ചോദ്യത്തിന്‌ മുന്നില്‍ മുരളി ആദ്യമൊന്നു പകച്ചു. പിന്നെ കാര്യം പറഞ്ഞു. ജീവിക്കാന്‍ വേണ്ടിയാണ്‌ ശരീരം നിറയെ സ്വര്‍ണം ധരിച്ച്‌ പരസ്യത്തില്‍ അഭിനയിച്ചത്‌.

ഇപ്പോള്‍ ചിത്രങ്ങള്‍ കുറവാണ്‌. ആകെ അറിയാവുന്ന പണിയാണെങ്കില്‍ അഭിനയം മാത്രം. പരസ്യത്തില്‍ കാണുന്നതിനേക്കാള്‍ കൊള്ളരുതായ്‌മകള്‍ സിനിമകളില്‍ കാണിക്കുന്നുണ്ട്‌. യൂണിവേഴ്‌സിറ്റിയിലെ പഴയ ജോലി ഇനി തിരിച്ചുകിട്ടിയിട്ടും കാര്യമില്ല-അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി സ്വര്‍ണം അണിയുന്നതിനോട്‌ താല്‍പര്യമില്ലെന്ന്‌ കമ്യൂണിസ്റ്റ്‌ അനുഭാവിയും ലളിത ജീവിതത്തിന്റെ വക്താവുമായ മുരളി വ്യക്തമാക്കി.

പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാര പ്രഖ്യാപന വേളയിലായിരുന്നു പരസ്യത്തിലെ സ്വര്‍ണം പൂശിയ വേഷത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ മുരളിയോട്‌ ചോദിച്ചത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam