»   » വിവാഹമോചനം വേണമെന്ന് ജ്യോതിര്‍മയി

വിവാഹമോചനം വേണമെന്ന് ജ്യോതിര്‍മയി

Posted By:
Subscribe to Filmibeat Malayalam
Nishanth and Jyothirmayi
മലയാളചലച്ചിത്രലോകത്ത് വീണ്ടുമൊരു വിവാഹബന്ധം വേര്‍പെടുന്നു. നടി ജ്യോതിര്‍മയിയാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്.

ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തുമായുള്ള ബന്ധം പ്രശ്‌നത്തിലാണെന്നും വിവാഹമോചനമുണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം അത് നിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. കോടതി നിയോഗിച്ചിട്ടുള്ള അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കൗണ്‍ലിസിങ് നടന്നു.

ബന്ധം വേര്‍പെടുത്താനാണ് തീരുമാനമെന്ന് രണ്ടുപേരും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പിന്നീടുണ്ടാകും. നാല് വര്‍ഷം മുമ്പാണ് ജ്യോതിര്‍മയി സുഹൃത്തായ നിഷാന്തിന്റെ വിവാഹം ചെയ്തത്.

വിവാഹശേഷമാണ് ജ്യോതിര്‍മയി കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയത്. ഒപ്പം തമിഴിലും മറ്റും ഗ്ലാമറസ് ഐറ്റം നമ്പറുകള്‍ ചെയ്ത ജ്യോതിര്‍മയി, ശരീരപ്രദര്‍ശനത്തിനും മടിയില്ലെന്ന് തെളിയിച്ചു. ഈ മാറ്റത്തെക്കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ എല്ലാത്തിനും ഭര്‍ത്താവ് നിഷാന്തിന്റെ പിന്തുണയുണ്ടെന്നായിരുന്നു ജ്യോതിര്‍മയി പറയാറുള്ളത്.

English summary
Actress Jyothirmayi Sensuous hot face Jyothirmayi is the latest to enter the court seeking divorce from an unsuccessful marriage.The actress has filed for divorce from her husband of eight years, Nishanth an IT engineer,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam