»   » ചാപ്പാ കുരിശുമായി സമീര്‍

ചാപ്പാ കുരിശുമായി സമീര്‍

Posted By:
Subscribe to Filmibeat Malayalam
Chaappa Kurish
മോളിവുഡിന് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ച ബിഗ് ബിയുടെ ക്യാമറ ചലിപ്പിച്ച സമീര്‍ താഹിര്‍ സ്വതന്ത്രസംവിധായകനാവുന്നു. വ്യത്യസ്തമായ പ്രമേയവും ട്രീറ്റ്‌മെന്റും സ്വീകരിയ്ക്കുന്ന 'ചാപ്പാ കുരിശ്' എന്ന ചിത്രത്തിലൂടെയാണ് താഹിര്‍ സംവിധാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. വര്‍ക്ക് ചെയ്ത ചിത്രങ്ങളിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച താഹിര്‍ സംവിധാനത്തിലും അതാവര്‍ത്തിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.

ഒരു നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചാപ്പാ കുരിശ് സംഭവിയ്ക്കുന്നത്. വ്യത്യസ്തജീവിതചുറ്റുപാടുകളില്‍ നിന്നും വരുന്ന രണ്ടുപേര്‍ അവിചാരിതമായി കണ്ടുമുട്ടുന്നിടത്താണ് സിനിമയുടെ വഴിത്തിരിവ്. നെഗറ്റീവ് പശ്ചാത്തലമുള്ള ഇവരാണ് സിനിമയുടെ കഥാഗതി നിയന്ത്രിയ്ക്കുന്നത്. കഥയില്‍ മാത്രമല്ല കഥാപാത്രങ്ങളിലും ഫ്രഷ്‌നെസ്സ് ആഗ്രഹിയ്ക്കുന്ന താഹിര്‍ വിനീത് ശ്രീനിവാസനെയും ഷാനുവിനെയുമാണ് കേന്ദ്ര കഥാപാത്രങ്ങളാക്കുന്നത്. അര്‍ജുന്‍, അന്‍സാരി എന്നീ കഥാപാത്രങ്ങളെയാണ് വിനീത് ശ്രീനിവാസനും ഷാനുഫാസിലും അവതരിപ്പിക്കുക.

2011ലെ ആദ്യ സൂപ്പര്‍ ഹിറ്റായ ട്രാഫിക്കിന് ശേഷം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്‌റണ്‍ സ്‌റീഫനാണ് ചാപ്പയും കുരിശും നിര്‍മിയ്ക്കുന്നത്. ഉണ്ണി.ആറിന്റെ കഥയില്‍ സമീര്‍ താഹിര്‍ തന്നെയാണ് തിരനാടകം രചിച്ചിരിയ്ക്കുന്നത്. ഏപ്രില്‍ 25 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ചാപ്പ കുരിശിന്റെ തലവാചകം 'ഒരായിരം സംഭവകഥകളെ ആധാരമാക്കി' എന്നതാണ്. പ്രശസ്ത റോക്ക് ബാന്‍ഡായ അവിയലാണ് ചാപ്പ കുരിശിന്റെ സംഗീതമൊരുക്കുന്നത്.

English summary
Sameer Thahir a Cinematographer who was responsible for the slick and stylish visuals in flicks like Big B and Daddy Cool, is turning director with Chaappa-Kurish.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X