»   » ഐപാഡും മമ്മൂട്ടിയുടെ കൈപ്പിടിയില്‍

ഐപാഡും മമ്മൂട്ടിയുടെ കൈപ്പിടിയില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty has become the first actor in south to buy the ipad
ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ചുരുക്കം പേരെയുള്ളൂ. ഏറ്റവും പുതിയ ടെക്‌നോജളി സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം താരത്തിനെപ്പോഴും ഹരമാണ്.

ഇപ്പോഴിതാ ആപ്പിളിന്റെ ചരിത്രം സൃഷ്ടിച്ച് ഐപാഡ് സ്വന്തമാക്കിയാണ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ പ്രിയതോഴന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തെന്നിന്ത്യയില്‍ ആദ്യമായി ഐപാഡ് സ്വന്തമാക്കുന്ന നടന്‍ കൂടിയാണ് മമ്മൂട്ടി. ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് മമ്മൂട്ടി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഐപാഡ് കൈപ്പിടിയിലൊതുക്കിയത്.

സാങ്കേതികലോകത്തെ ചെറു ചലനങ്ങള്‍ ആകാംക്ഷയോടെ വീക്ഷിയ്ക്കുന്ന മമ്മൂട്ടി താനിത്തരം ഉത്പന്നങ്ങളും സേവനങ്ങളും ഇഷ്ടപ്പെടുന്നയാളാണെന്നും തുറന്നു പറയുന്നു. വിഷ്വല്‍ മീഡിയത്തിലെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു-മമ്മൂട്ടി പറഞ്ഞു.

ഒരു ദശകം മുമ്പെ ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പ്രചാരമാര്‍ജ്ജിച്ചു വരുന്ന കാലത്തെ സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ച നടനായിരുന്നു മമ്മൂട്ടി. ദക്ഷിണേന്ത്യയില്‍ ആദ്യമായി വെബ്‌സൈറ്റ് ആരംഭിച്ച ഈ നടന്‍ ഇന്ന് ഓണ്‍ലോകത്തെ ഏറ്റവും പ്രചാരമേറിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട് എന്നിവയിലെല്ലാം സജീവമാണ്.

എവിടെയായിരുന്നാലും എത്ര തിരക്കില്‍പ്പെട്ടാലും തന്റെ പ്രിയപ്പെട്ടവരോട് ആശയവിനിമയം നടത്താനുള്ള ഉപാധി ഇന്റര്‍നെറ്റും ഇത്തരം ഇലക്ട്രോണിക് ഗാഡ്ജറ്റുകളാണെന്നും മമ്മൂട്ടി പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam