»   » പാലേരി മാണിക്യം പാരീസില്‍ തുടങ്ങും

പാലേരി മാണിക്യം പാരീസില്‍ തുടങ്ങും

Subscribe to Filmibeat Malayalam
Mammootty
രഞ്‌ജിത്തിന്റെ ഡ്രീം പ്രൊജക്ടായ പാലേരി മാണിക്യത്തിന്റെ ചിത്രീകരണം തുടങ്ങുന്നു. മെയ്‌ 15ന്‌ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പാരീസില്‍ ചിത്രീകരിയ്‌ക്കാനാണ്‌ രഞ്‌ജിത്തിന്റെ തീരുമാനം. ഒരു കൊലപാതകത്തിന്‌ പിന്നിലുള്ള ദുരൂഹതകള്‍ പുറത്തു കൊണ്ടുവരുന്നതിനായി ദില്ലിയില്‍ നിന്ന്‌ എത്തുന്ന കുറ്റാന്വേഷകനായാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്‌.

ചിത്രത്തില്‍ മമ്മൂട്ടിയൊഴിച്ച്‌ നായികയുള്‍പ്പെടെ ബാക്കിയുള്ള അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്‌. നാടകരംഗത്ത്‌ സജീവമായി പ്രവര്‍ത്തിയ്‌ക്കുന്ന 31 പേരാണ്‌ സിനിമയുമായി സഹകരിയ്‌‌ക്കുന്നത്‌. ഇവര്‍ക്ക്‌ പരിശീലനം നല്‌കാനായി സംഘടിപ്പിച്ച അഭിനയ കളരി ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു.

തീര്‍ത്തും പുതുമയുള്ള ഒരു കഥ പറച്ചില്‍ രീതിയാണ്‌ പാലേരി മാണിക്യത്തിന്‌ വേണ്ടി രഞ്‌ജിത്ത്‌ അവംലബിയ്‌ക്കുന്നത്‌. അരനൂറ്റാണ്ട്‌ മുമ്പ്‌ കോഴിക്കോട്‌ ജില്ലയിലെ പാലേരി എന്ന പ്രദേശത്ത്‌ നടന്ന കൊലപാതകത്തെ കേന്ദ്രീകരിച്ച്‌ ടി.പി രാജീവന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ കുറ്റാന്വേഷണ നോവലാണ്‌ പാലേരി മാണിക്യം.

പറഞ്ഞു പറഞ്ഞ്‌ മിത്തുകളായി രൂപാന്തരം പ്രാപിച്ച ചരിത്രങ്ങളിലേക്ക്‌ നടത്തിയ യാത്രയില്‍ കണ്ടെത്തിയ സത്യങ്ങളാണ്‌ നോവലിന്റെ ഇതിവൃത്തം. പതിവ്‌ കുറ്റാന്വേഷ ചിത്രങ്ങളുടെ ശൈലിയില്‍ നിന്നും മാറി ഇവിടെ അന്വേഷകന്‍ ജീവിതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും വേരുകളാണ്‌ തേടുന്നത്‌.

ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ക്ക്‌ വേണ്ടി തൂലിക ചലിപ്പിച്ച രഞ്‌ജിത്ത്‌ ഇതാദ്യമായാണ്‌ മറ്റൊരു എഴുത്തുകാരന്റെ സൃഷ്ടിയില്‍ സിനിമയൊരുക്കുന്നത്‌.

ചിത്രത്തിന്റെ പ്രധാനസംഭവങ്ങള്‍ നടക്കുന്ന പാലേരി മംഗലാപുരത്ത്‌ പുനസൃഷ്ടിയ്‌ക്കാനാണ്‌ തീരുമാനം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam