twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും മലയാളം ട്രന്‍ഡ്‌

    By Nirmal Balakrishnan
    |

    സിനിമയ്ക്ക് മലയാളം പേരിട്ടേ മതിയാകൂ എന്ന സ്ഥിതിയാണിപ്പോള്‍. സംവിധാകര്‍ക്ക് ഇംഗ്ലിഷിനോടുള്ള പ്രണയം തീര്‍ന്നു. പുതിയൊരു ചിത്രത്തിന്റെ പേരു കേള്‍ക്കൂ- ഒന്നാം ലോക മഹായുദ്ധം. പേരുകേട്ട് ചരിത്ര സിനിമയാണെന്നൊന്നും തെറ്റിദ്ധരിച്ചേല്‍ക്കരുത്. സംഭവം കോമഡിയാണ്. പൊലീസ് ഓഫിസറും ഡോക്ടറും തമ്മിലുള്ളൊരു പ്രണയകഥ കോമഡിയുടെ ട്രാക്കില്‍ അവതരിപ്പിക്കുന്ന ചിത്രമാണ്. ശ്രീ വരുണ്‍ ആണ് സംവിധായകന്‍. തിരക്കഥ എഴുതുന്നത് ഹരിപ്രസാദും. ടൊവിനോയും അപര്‍ണ ഗോപിനാഥുമാണ് ജോടികള്‍. വിക്രമാദിത്യന്‍ ഫെയിം സന്തോഷ്, ജോജോ, ചെമ്പന്‍ വിനോദ്, ലിഷോയ് എന്നിവരാണു മറ്റു താരങ്ങള്‍.

    എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം വേഷം ചെയ്തുകൊണ്ടിരിക്കുകയാണ് ടൊവിനോ. മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന ചിത്രത്തിലെ ജേര്‍ണലിസ്റ്റിന്റെ വേഷത്തോടെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അപര്‍ണ.

    aparna-gopinath-tovino-thomas

    ഇപ്പോള്‍ തിയറ്ററില്‍ വിജയിക്കുന്ന ചിത്രങ്ങളെല്ലാം മലയാളം പേര് ആയതുകൊണ്ട് എല്ലാവരും ആ ട്രന്‍ഡിനെയാണ് പിന്‍തുടരുന്നത്. മമ്മൂട്ടിയുടെ വര്‍ഷം, ഫഹദിന്റെ ഇയ്യോബിന്റെ പുസ്തകം എന്നിവയെല്ലാ ംമലയാളം പേരുകൊണ്ട് വിജയിച്ച ചിത്രങ്ങളാണ്. ഫഹദിന്റെ മറിയംമുക്ക്, ഹരം, പൃഥ്വിരാജിന്റെ എന്നു നിന്റെ മൊയ്തീന്‍, ഇവിടെ, ദിലീപിന്റെ മര്യാദ രാമന്‍, നിവിന്‍ പോളിയുടെ മിലി, ജയസൂര്യയുടെ ആട് ഒരു ഭീകര ജീവിയല്ല, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മത്തായി കുഴപ്പക്കാരനല്ല എന്നിവയെല്ലാം മലയാളം പേരിട്ട് റിലീസിനൊരുങ്ങുന്നവയാണ്.

    English summary
    A Malayalam film titled Onnam Loka Mahayudham starring Tovino Thomas and Aparna Gopinath
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X