»   » ഫാന്‍സിന്റെ തള്ളലല്ല, ഷൂട്ടിങിനിടയില്‍ പ്രണവിന് സംഭവിച്ചത്, വീഡിയോ വൈറല്‍!

ഫാന്‍സിന്റെ തള്ളലല്ല, ഷൂട്ടിങിനിടയില്‍ പ്രണവിന് സംഭവിച്ചത്, വീഡിയോ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന പ്രണവ് ചിത്രം ആദിയുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ ആദിയുടെ മേക്കിങ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഡ്യൂപില്ലാതെ പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് വൈറലാകുന്ന ഈ വീഡിയോയുടെ പ്രത്യേകത.

മുമ്പ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ചര്‍ച്ചയായപ്പോള്‍ ചില തെറ്റിദ്ധാരണകളും പ്രചരിച്ചിരുന്നു. ഡ്യൂപ്പിട്ടാണ് പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തെറ്റിദ്ധാരണകള്‍ക്ക് വിരാമമിട്ടാണ് ഇപ്പോള്‍ ആദിയുടെ കിടിലന്‍ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

aadi

ഓടിയും ചാടിയും മറിഞ്ഞുമുള്ള പ്രണവിന്റെ സാഹസികമായ രംഗങ്ങളാണ് മേക്കിങ് വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഷൂട്ടിങിനിടയില്‍ പ്രണവിന് പരിക്കുകളും സംഭവിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെയാണ് പ്രണവ് ആക്ഷന്‍ രംഗങ്ങളില്‍ ശ്രദ്ധിക്കുന്നത്. വാഹനങ്ങള്‍ക്ക് മുകളിലൂടെ ചാടുന്ന പ്രണവിന്റെ രംഗങ്ങള്‍ കണ്ട് ആരാധകര്‍ പോലും അമ്പരന്നിരിക്കുകയാണ്.

കുക്കറി ഷോയില്‍ അനില ശ്രീകുമാറും കുടുംബവും, ആനിയുടെ സുഖാന്വേഷണങ്ങളോ.. ദേ ഇങ്ങനെ!!

താര പുത്രന്മാര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ഈ കാലത്ത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ നായക ചിത്രത്തിനായി ആരാധകരും ആക്ഷയിലായിരുന്നു. അതിനിടെചയാണ് ജിത്തു ജോചസഫിന്റെ ആദി എന്ന ചിത്രത്തിലൂടെയുള്ള പ്രണവിന്റെ അരങ്ങേറ്റം ആരാധകര്‍ക്ക് പ്രതീക്ഷയായത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടചക്കുന്നത് മുതല്‍ ചിത്രത്തിന് ഒത്തിരി പബ്ലിസിറ്റി ലഭിച്ചിരുന്നു.

English summary
Aadi making video viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam