twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന്‍ അബ്ബാസ്

    Array

    |

    തമിഴിലും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലുമാണ് നടന്‍ അബ്ബാസ് തിളങ്ങി നിന്നിട്ടുള്ളത്. എങ്കിലും ഹാര്‍പ്പിക്കിന്റെ പരസ്യത്തിലൂടെ കേരളത്തിനും സുപരിചിതനാണ്. ചോക്ലേറ്റ് ഹീറോ ആയും വില്ലനായിട്ടുമൊക്കെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അബ്ബാസിനെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണാനില്ലായിരുന്നു. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

    Recommended Video

    സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന്‍ അബ്ബാസ്

    സിനിമയോട് ബൈ പറഞ്ഞ് താന്‍ പോയത് ന്യൂസിലാന്‍ഡിലേക്ക് ആയിരുന്നുവെന്നാണ് അബ്ബാസ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിദേശത്ത് നിന്നും തനിക്കിഷ്ടമുള്ള ജോലികള്‍ക്കൊപ്പം പബ്ലിക് സ്പീക്കിങ്ങിലേക്ക് കൂടി തിരഞ്ഞതിന്റെ കാരണത്തെ കുറിച്ചും താരം വെളിപ്പെടുത്തുകയാണിപ്പോള്‍.

    മനസ് തുറന്ന് അബ്ബാസ്

    ഇന്ത്യയില്‍ ഒരു നടന്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്താലോ അല്ലെങ്കിലോ അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കും. ന്യൂസിലാന്‍ഡില്‍ എത്തിയതിന് ശേഷം എന്നെ അങ്ങനെ നോക്കി വിലയിരുത്താന്‍ ആരുമില്ല. ഇവിടെ വന്നതിന് ശേഷം പ്രെട്രോള്‍ പമ്പിലും ബൈക്ക് മെക്കാനിക് ഒക്കെയായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലികളില്‍ ഒന്നാണത്. കാരണം ബൈക്കുകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പിന്നെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ടെന്നും അബ്ബാസ് വെളിപ്പെടുത്തുന്നു.

    മനസ് തുറന്ന് അബ്ബാസ്

    നമ്മുടെ ഉള്ളിലുള്ള അഹം എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഇതിനിടയില്‍ ന്യൂസിലാന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയി. അവിടെ പബ്ലിക് സ്പീങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യ പ്രവണതയുള്ള ടീനേജേഴ്‌സിനെ അത്തരം ചിന്തകളില്‍ നിന്നും വ്യത്യചലിപ്പിക്കുന്നതും അവരെ ബോധവത്കരിക്കുന്നതും എനിക്ക് ഏറെ ഇഷ്ടമാണ്. എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു.

     മനസ് തുറന്ന് അബ്ബാസ്

    ഏറെ ആത്മഹത്യ പ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും അബ്ബാസ് വെളിപ്പെടുത്തുന്നു. എന്റെ മാതാപിതാക്കള്‍ കര്‍ശക്കശ സ്വഭാവക്കാരായിരുന്നു. ഞാനാണെങ്കില്‍ പഠിക്കാന്‍ മോശവും. പരീക്ഷ എഴുതാന്‍ പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കില്‍ പോലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞ് കൊടുക്കും. പക്ഷേ എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി. അത് കാരണം സ്ഥിരമായി എനിക്ക് വഴക്ക് കേട്ട് കൊണ്ടിരുന്നു.

    മനസ് തുറന്ന് അബ്ബാസ്

    പലപ്പോഴും ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. രണ്ട് തവണയൊക്കെ വീട് വിട്ട് ഞാന്‍ പോയിട്ടുണ്ട്. ഇങ്ങനെ പോകുന്ന ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടിലെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്ക് പറയലില്‍ നിന്നും രക്ഷപ്പെടാന്‍ നുണ പറയുന്നതും ഞാന്‍ ശീലമാക്കി. അങ്ങനെ സ്വാഭാവികമായി നുണ പറഞ്ഞാണ് ഞാനൊരു അഭിനേതാവ് ആയത് പോലും. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും എന്റെ ജീവിതകഥ പ്രചോദനകരമാകുമെന്ന് കൂടി അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീങ്ങിലേക്ക് താന്‍ തിരിഞ്ഞത്.

    Read more about: actor നടന്‍
    English summary
    Actor Abbas About His Real Struggle Stories Once He Left Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X