twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറ്റ് ചെയ്യാത്ത ഒരാളെ കുറ്റവാളി ആക്കരുത്; ഉണ്ണിയെ അറിയാവുന്നവർക്ക് എല്ലാം അറിയാം, പിന്തുണച്ച് ജയകൃഷ്ണന്‍

    By Midhun Raj
    |

    ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്‍ ഉണ്ണി പി ദേവ് അറസ്റ്റിലായത് അടുത്തിടെയായിരുന്നു. ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ജീവിതം അവസാനിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്‌റെ മകനായ ഉണ്ണി ആട് സീരിസ് പോലുളള സിനിമകളിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനായത്. അതേസമയം ഉണ്ണി നിരപരാധിയാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്‌റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    നടന്മാരായ ജയകൃഷ്ണന്‍, ജോണ്‍ ജേക്കബ് ഉള്‍പ്പെടെയുളളവരാണ് ഉണ്ണി പി ദേവിന് പിന്തുണയുമായി എത്തിയത്. അതേസമയം ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരായത്. താരപത്‌നിയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

    അതേസമയം ഉണ്ണിക്കെതിരെ സോഷ്യല്‍

    അതേസമയം ഉണ്ണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയ സമയത്താണ് പിന്തുണച്ച് സുഹൃത്തുക്കള്‍ എത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഉണ്ണിയെ കുറിച്ച് സീരിയല്‍ താരമായ ജയകൃഷ്ണന്‍ മനസുതുറന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചായിരുന്നു ജയകൃഷ്ണന്‍റെ പോസ്റ്റ് വന്നത്.

    അവസാനം സത്യങ്ങള്‍ പുറത്ത് വരുന്നു

    അവസാനം സത്യങ്ങള്‍ പുറത്ത് വരുന്നു, ഇപ്പോഴും ഈ പറയുന്നത് കളളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുളളൂ. നിങ്ങള്‍ക്ക് നേരിട്ട് അറിയാത്ത കാര്യങ്ങള്‍ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത് എന്നാണ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് ജയകൃഷ്ണന്‍ കുറിച്ചത്. ജയകൃഷ്ണന്റെ പോസ്റ്റിന് പിന്നാലെ ജോണും കമന്റുമായി എത്തി.

    അത് അങ്ങനെയാണെടേയ് ഇന്നത്തെ ലോകം

    അത് അങ്ങനെയാണെടേയ് ഇന്നത്തെ ലോകം. അവനെ തെറി പറഞ്ഞവരാരേലും കമന്‌റ് ഡിലീറ്റ് ചെയ്യുകയോ, മാറ്റി കമന്‌റ് ചെയ്യുകയോ ഇല്ല. ഉണ്ണിയെ അറിയാവുന്നവര്‍ക്ക് അറിയാം. അല്ലേ എന്നാണ് നടന്‍ ജോണ്‍ ജേക്കബ് കുറിച്ചത്. എന്തായാലും സത്യം ഒരുനാള്‍ പുറത്ത് വരും. എനിക്കും വിശ്വസിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം ആ ചേട്ടന്‍ ഒരു മേക്കപ്പ് അസിസ്റ്റന്റ് ആണെന്ന് പോലും നോക്കാതെ എനിക്ക് തന്ന പരിഗണന, ഡികെഡിയുടെ റിഹേഴ്‌സലില്‍ ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കാണുമ്പോഴൊക്കെ യാതൊരു താരജാഡയുമില്ലാതെ എന്നോട് എപ്പോഴും വന്ന് മോളെ എന്ന് വിളിച്ച് എന്തൊരു സ്‌നേഹത്തോടെയാണ് പെരുമാറിയത്.

    ഒരിക്കല്‍ അങ്കമാലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി

    ഒരിക്കല്‍ അങ്കമാലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഞാന്‍ ഭര്‍ത്താവിന്‌റെ കാറിന്‌റെ അടുത്തൂടെ പോയപ്പോള്‍ തൊട്ടടുത്തിരുന്ന കാറില്‍ ഇരുന്ന് എന്നെ തിരിച്ചറിഞ്ഞു മോളെ എന്ന് വിളിച്ച് സ്‌നേഹത്തോടെ സംസാരിച്ചു. അത്രേം സ്‌നേഹം ഉളള ഒരാള്‍ ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കാന്‍ ഭയങ്കര വിഷമം ആയി. സത്യങ്ങള്‍ എല്ലാം പുറത്തുവരട്ടെ പ്രാര്‍ത്ഥിക്കാം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

    Recommended Video

    സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam
    സോഷ്യല്‍ മീഡിയയിലെ വ്യക്തഹത്യ കുറച്ചു

    സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യ കുറച്ചു കൂടെ കരുതലോടെ കാണുകയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെടുത്തുകയും വേണം. പണ്ടുള്ളവര്‍ പറഞ്ഞു വെച്ച പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് പറയുന്നത് സത്യമാണ്. കാളപെറ്റെന്ന് കേട്ട് കയറ് എടുക്കുന്ന സമൂഹം. ആ പയ്യന്‍ നിരപരാധി ആണെങ്കില്‍ ഈ അനുഭവിച്ച മാനഹാനിക്കും മാനസിക പീഡനങ്ങള്‍ക്കും എന്താ പകരം ചെയ്യുക എന്നാണ് ഒരാള്‍ ജയകൃഷ്ണന്‌റെ പോസ്റ്റിന് താഴെ കുറിച്ചത്‌.

    Read more about: rajan p dev
    English summary
    actor jayakrishnan achu supports friend unni p dev for recent case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X