For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനാവുന്നു! ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി കുഞ്ഞതിഥി വരുന്ന കാര്യം പറഞ്ഞ് താരം

  |

  ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. അതിനൊപ്പം ചില സന്തോഷ വാര്‍ത്തകളും പ്രേക്ഷകരെ തേടി എത്തുകയാണ്. നടിയും അവതാരകയുമായ പേളി മാണി അമ്മയാവാന്‍ പോവുന്ന കാര്യം അടുത്തിടെയാണ് വെളിപ്പെടുത്തിയത്. അതുപോലെ ബോളിവുഡില്‍ നടി കരീന കപൂറും ഗര്‍ഭിണിയാണെന്ന് തുറന്ന് പറഞ്ഞിരുന്നു.

  മലയാള സിനിമയില്‍ നിന്നുള്ള ഒരു താരദമ്പതിമാര്‍ കൂടി കുഞ്ഞതിഥി വരുന്ന സന്തോഷത്തിലാണെന്നാണ് അറിയുന്നത്. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് ഇക്കൊല്ലത്തെ ഓണം ഇതുവരെ ഉള്ളതിലും സ്‌പെഷ്യലായി മാറിയിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ ഓണം എന്ന് മാത്രമല്ല കുഞ്ഞതിഥി കൂടി വരാന്‍ പോവുകയാണെന്നാണ് താരം പറയുന്നത്.

  ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തിരക്കഥാകൃത്തായി എത്തിയതോടെയായിരുന്നു വിഷ്ണു ഉണ്ണി കൃഷ്ണന്‍ ശ്രദ്ധിക്കപ്പെടുന്നത്. തിരക്കഥ എഴുതിയതിനൊപ്പം നായകനായി അഭിനയിച്ചതോടെ ഇപ്പോഴത്തെ ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളായി മാറി. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണു വിവാഹിതനായത്. വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്. 'നമ്മളെയൊന്നും ചീത്ത വിളിക്കാന്‍പോലും ഒരു പെണ്ണില്ലല്ലോ എന്നുള്ള പരാതിയും തീര്‍ന്നുട്ടാ' എന്ന ക്യാപ്ഷനിലെത്തിയ ചിത്രം വ്യാപകമായി വൈറലായിരുന്നു.

  ഫെബ്രുവരി രണ്ടിനായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണനും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുമായിട്ടുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമുള്ള ഇരുവരുടെയു ആദ്യ ഓണം ആണെന്നുള്ള സന്തോഷത്തിനൊപ്പമാണ് ഞങ്ങള്‍ ഇനി മൂന്ന് പേരാണ് എന്ന് സൂചിപ്പിച്ച് വിഷ്ണു എത്തിയത്. ഭാര്യ ഐശ്വര്യയെ ചേര്‍ത്ത് നിര്‍ത്തിയൊരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് എന്ന റോളില്‍ നിന്നും അച്ഛന്‍ എന്ന വേഷം മാറാനൊരുങ്ങുകയാണ് വിഷ്ണു. പുതിയ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

  നടിമാരായ പ്രയാഗ മാര്‍ട്ടിന്‍, മിര്‍ണ മേനോന്‍ എന്നിവര്‍ വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ക്കൊപ്പം നിരവധി താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുകയാണ്. ഐശ്വര്യയ്‌ക്കൊപ്പം ഉള്ളത് മാത്രമല്ല വിഷ്ണുവിന്റെ സന്തത സഹചാരിയായ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ എന്ന് ക്യാപ്ഷനിലായിരുന്നു ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

  'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തിലൂടെ 2003 ലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 2015 ല്‍ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലൂടെ സഹതിരക്കഥാകൃത്തായി. സിനിമ ഹിറ്റായതോടെ രണ്ടാമതും തിരക്കഥ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. ഇതും വലിയ വിജയമായിരുന്നു. ശേഷം കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്.

  തന്റേത് പ്രണയ വിവാഹമല്ലെന്നും വളരെ നാളുകളായി വീട്ടുകാര്‍ കല്യാണാലോചനകളൊക്കെ കൊണ്ട് വരുന്നുണ്ടായിരുന്നെന്നും വിവാഹത്തിന് മുന്‍പ് വിഷ്ണു പറഞ്ഞിരുന്നു. തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു കരുതിയതെങ്കിലും ബിബിന്‍ ജോര്‍ജിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് ഒരു തോന്നലുണ്ടായത്. അവന് കൊച്ചായി. ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്. അങ്ങനെയാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് താരം തുറന്ന് പറഞ്ഞത്.

  English summary
  Actor Vishnu Unnikrishnan And Wife Aiswarya Expecting Their First Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X