»   » ബോളിവുഡ് നടി സന ഖാന്‍ പിടികിട്ടാപ്പുള്ളിയോ?

ബോളിവുഡ് നടി സന ഖാന്‍ പിടികിട്ടാപ്പുള്ളിയോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: തട്ടികൊണ്ടു പോകല്‍ ശ്രമവും പൊലീസും കേസും ഒളിവില്‍ പോക്കുമൊന്നും ഇപ്പോഴൊരു പുതുമയല്ല. പക്ഷേ ഒരു സിനിമാ നടി ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോവുന്നതും പൊലീസ് അവരെ പിടികിട്ടാപുള്ളിയെന്ന് പ്രഖ്യപിക്കുന്നതും ചര്‍ച്ചയ്ക്ക് വിധേയമാണെന്ന് തോന്നുന്നു. ബോളിവുഡ് താരം സന ഖാനെയാണ് നേവിമുംബെ പൊലീസ് തിരഞ്ഞു കൊണ്ട് നടക്കുന്നത്.

ബന്ധുവായ യുവാവ് പെണ്‍കുട്ടിയൊട് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് താരത്തിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടത്തിയതെന്ന് നേവിമുംബൈ പൊലീസ് പറയുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം പെണ്‍കുട്ടിയും സനയുടെ ബന്ധു നാവേദു പരസ്പരം കാണാറുണ്ടായിരുന്നത്രെ. നാവേദ് പ്രണയാഭ്യര്‍ഥന നടത്തിയ ശേഷം പെണ്‍കുട്ടി ഇയാളം കാണാന്‍ വിസമ്മതിക്കുകയും ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം.

കഴിഞ്ഞ മാസം 30ന് വൈകിട്ട് സാന്‍പാഡയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ നാവേദ് വഴിയില്‍ തടഞ്ഞു നിര്‍ത്തി കാറില്‍ വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അന്ന് കാര്‍ ഓടിച്ചിരുന്നത് സന ഖാന്‍ ആയിരുന്നു. തുടര്‍ന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയനുസരിച്ച് നേവിമുംബൈ പൊലീസ് നാവേദ് ഖാനെയും സുഹൃത്തുക്കളായ ക്ഷിതിജ് ദുബോയെയും വിസ്മി ആംബ്രെയെയും അറസ്റ്റ് ചെയ്തു. നടിയുടെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സല്‍മാന്‍ ഖാന്‍ ചിത്രം 'മെന്റെലി'ല്‍ അഭിനയിച്ചു വരികയായിരുന്നു സന ഖാന്‍. നടി ഒളിവില്‍ പോയതോടെ ചിത്രീകരണവും മുടങ്ങി. ക്ലൈമാക്‌സ് എന്ന അനില്‍ ചിത്രത്തിലൂടെ സില്‍ക് സ്മിതയുടെ വേഷത്തില്‍ സന മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സനയുടെ പിതാവ് കണ്ണൂര്‍ സ്വദേശിയാണ്.

2008ല്‍ ശിലമ്പാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം


സനയുടെ പിതാവ് കണ്ണൂര്‍ സ്വദേശിയാണ്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം യെ ഹെ ഹൈ സൊസൈറ്റി എന്ന 'എ' പടത്തില്‍ അഭിനയിച്ചിരുന്നു

പരസ്യരംഗത്ത് സനാ ഖാന് ഏറെ തിളങ്ങാന്‍ സാധിച്ചു

സില്‍ക് സ്മിതയുടെ കഥയുമായെത്തിയ ക്ലൈമാക്‌സില്‍ സനാ ഖാനായിരുന്നു നായിക


ബിഗ് ബോസ് ആറില്‍ സനയും ഒരു താരുമായിരുന്നു

കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് സനാ ഖാന്‍ ഈ ഗ്ലാമര്‍ ലോകത്ത് സജീവമായത്.

ഇപ്പോള്‍ തമിഴില്‍ തലൈവന്‍ എന്ന പടത്തിലും സല്‍മാന്‍ ഖാന്‍ നായകനാകുന്ന മെന്റല്‍ എന്ന ചിത്രത്തിലും അഭിനയിക്കുകയാണ്.

English summary
Bollywood actress Sana Khan was charged with alleged attempted abduction of a 15-year-old girl for rejecting her cousin's marriage proposal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam