»   » ദിലീപ്-കാവ്യ ചിത്രം 'പിന്നെയും' തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അടൂര്‍

ദിലീപ്-കാവ്യ ചിത്രം 'പിന്നെയും' തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അടൂര്‍

By: Sanviya
Subscribe to Filmibeat Malayalam


ദിലീപ്-കാവ്യാ മാധവന്‍ ചിത്രമായ 'പിന്നെയും' തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന്‍ അടൂര്‍. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അടൂരിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പിന്നെയും ആഗസ്റ്റ് 18നാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് വരുന്നത്.

ഇപ്പോഴിതാ ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അടൂര്‍ രംഗത്ത് എത്തിയിരിക്കുന്നു. സിനിമ പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് തുടങ്ങിയതാണ്. കൊമേഷ്യല്‍ സിനിമാക്കാര്‍ അല്ല, ആര്‍ട്ട് സിനിമക്കാരാണ് ഇതിന് പിന്നിലെന്നും അടൂര്‍ പറയുന്നു. ദേശാഭിമാനി വാരാന്ത്യ പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ പറഞ്ഞത്.


dileep-kavya-04

ചിത്രത്തിന്റെ പേരില്‍ മോശം പ്രചരണം നടത്തുന്നത് താന്‍ ശ്രദ്ധിക്കാറില്ല. സോഷ്യല്‍ മീഡിയ വഴിയാണ് മോശ പ്രചരണങ്ങള്‍ നടക്കുന്നത്. ഇതൊക്കെ നോക്കാനുള്ള ക്ഷമയോ സമയമോ തനിക്കില്ലെന്ന് അടൂര്‍ പറയുന്നു. വിവരമില്ലാത്തവന്റെ കുറിപ്പ് വായിച്ച് ഞാന്‍ എന്തിനാണ് മനസ്സ് കലുക്ഷമാക്കുന്നതെന്നും അടൂര്‍ പറഞ്ഞു.


ആഴ്ചതോറുമിറങ്ങുന്ന കണ്ടുമറക്കേണ്ട സിനിമകള്‍ക്ക് നിരൂപണം നടത്തുന്നവര്‍ ഗൗരവ സമീപനം നടത്തേണ്ട സിനിമകള്‍ക്കും അവരുടെ സംവേദന ക്ഷമതക്കൊണ്ട് അളക്കുകയാണെന്നും അടൂര്‍ പറഞ്ഞു.

English summary
Adoor Gopalakrishnan about Pinneyum.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam