»   » ഹീറോയിനാവാന്‍ അത്ര താല്‍പര്യമില്ല, 5 വര്‍ഷം കഴിഞ്ഞു നോക്കാമെന്ന് മോഹന്‍ലാലിന്‍റെ 'മകള്‍'

ഹീറോയിനാവാന്‍ അത്ര താല്‍പര്യമില്ല, 5 വര്‍ഷം കഴിഞ്ഞു നോക്കാമെന്ന് മോഹന്‍ലാലിന്‍റെ 'മകള്‍'

Posted By: Nihara
Subscribe to Filmibeat Malayalam

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കണ്ടവരാരും ഐമയെയ മറക്കില്ല. ജേക്കബിന്റെ മകളായി വേഷമിട്ട കിലുക്കാംപെട്ടിയാണ് ഐമ സെബാസ്റ്റ്യന്‍. മക്കളുടെ കൂട്ടത്തിലെ ഏകപെണ്‍തരിയായ അമ്മുവായി വേഷമിട്ട താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.

ചെറിയ കഥാപാത്രമാണെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഐമയ്ക്ക് കഴിഞ്ഞു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിന്നും ഉലഹന്നാന്റെ കുടുംബത്തിലേക്കാണ് ഐമ ചേക്കേറിയത്. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായാണ് താരം വേഷമിട്ടത്.

മോഹന്‍ലാലിനൊപ്പം വേഷമിട്ടു

രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് ഐമ സെബാസ്റ്റിയന്‍ വേഷമിട്ടത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ ഐമയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പേടിയും ടെന്‍ഷനും ഉണ്ടായിരുന്നു

മോഹന്‍ലാലിനൊപ്പമാണ് അഭിനയികേകണ്ടത് എന്നറിഞ്ഞപ്പോള്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും നന്നായി പിന്തുണച്ചു. പുതുമുഖമായതിന്റെ ടെന്‍ഷനും ഉണ്ടായിരുന്നുവെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐമ പറഞ്ഞു.

ജൂനിയേഴ്‌സ് വരെ റാഗ് ചെയ്യാന്‍ വന്നിട്ടുണ്ട്

ഇതുവരെ ചെയ്തതെല്ലാം ചെറിയ വേഷങ്ങളാണ്. മകള്‍, അനിയത്തി, തുടങ്ങി കുടുംബത്തിലെ വേഷം. അതു കൊണ്ടു തന്നെ ചെറിയ കുട്ടി എന്ന രീതിയിലാണ് ആളുകള്‍ ട്രീറ്റ് ചെയ്യുന്നത്. കോളേജില്‍ ജൂനിയേഴ്‌സ് പോലും റാഗ് ചെയ്യാന്‍ വന്നിട്ടുണ്ടെന്നും അഭിമുഖത്തില്‍ ഐമ പറഞ്ഞു.

വിദേശത്തെക്കാളും ഇഷ്ടം സ്വന്തം നാട്

വിദേശത്തു ജനിച്ചു വളര്‍ന്ന ഐമയുടെ സ്‌കൂള്‍ പഠനം നാട്ടില്‍ നിന്നായിരുന്നു. കോട്ടയമാണ് ഐമയുടെ സ്വദേശം. വിദേശത്തെക്കാളും ഏറെ ഇഷ്ടം കോട്ടയത്തോടാണെന്നും താരം പറഞ്ഞു.

ഹീറോയിനാകാന്‍ അത്ര താല്‍പര്യം പോര

ഹീറോയിന്‍ ആവാന്‍ അത്ര താല്‍പര്യം പോര ഐമയ്ക്ക്. അഞ്ചു വര്‍ഷത്തിനു ശേഷവും സിനിമയിലുണ്ടെങ്കില്‍ ഹീറോയിന്‍ ആയാല്‍ മതി. ഇപ്പോള്‍ ലഭിക്കുന്നതു പോലെയുള്ള റോളുകളുമായി സിനിമയില്‍ തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

English summary
Aima Sebastian talk about her film experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam