നടി അമല അറസ്റ്റില്‍

വനപ്രദേശത്ത് പുതിയ കല്‍ക്കരി ഖനികള്‍ അനുവദിച്ച നടപടി റദ്ദാക്കുകയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നീട് ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടു. കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റിയുടെ കോണ്‍ഫറന്‍സ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
സ്റ്റോപ്പ് കോള്‍ ക്രൈം സേവ് ഇന്ത്യന്‍ ഫോറസ്റ്റ് എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് അമലയും ഗ്രീന്‍ പീസ് പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയത്. വനമേഖലയിലുള്ള കല്‍ക്കരി ഖനനം ഇന്ത്യയുടെ ജൈവവ്യവസ്ഥിതിയെ ബാധിയ്ക്കും. ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാണ്. ഇതു കൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കാളിയായതെന്നും അമല വിശദീകരിച്ചു.


Click it and Unblock the Notifications











