For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അമ്മയ്ക്കും ഫെഫ്കയ്ക്കും നേരെ നിയമ യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി!! പണി കൊടുത്ത് വനിത സെല്ല്

  |

  സിനിമയിലെ വനിത കൂട്ടായ്മയാണ് ഡബ്യൂസിസി. ചലച്ചിത്ര മേഖലയിലെ വനിതകൾക്കായിട്ടാണ് ഈ സംഘടന രൂപം കൊണ്ടിരിക്കുന്നത്. സിനിമയിലെ താരസംഘടനയായ അമ്മയും ഡബ്ല്യൂസിസിയും തമ്മിൽ ആഭ്യന്തര യുദ്ധം രൂക്ഷമാകുകയാണ്. അമ്മയുടെ പല അഭിപ്രായങ്ങൾക്കെതിരെ വിരൽ ചൂണ്ടി ഡബ്ല്യൂസിസി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിത അമ്മയ്ക്കെതിരെ നിയമ യുദ്ധത്തിന് തയ്യാറെടുക്കായാണ് വനിത സംഘടന.

  wcc-amma

  ആ പേര് പറയാൻ നൂറ് തവണ ആലോചിച്ചു!! മീ ടൂ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ

  ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിന് അമ്മ ഒരു വനിത സെല്ല് രൂപീകരിച്ചിരുന്നു. താരസംഘടനയിലെ  മൂന്ന് വനിത അംഗങ്ങളാണ് ഈ സെല്ലില്ലുള്ളത്. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ്. സംഘടനയുടെ ആദ്യ യോഗം ഇവർ ചേർന്നിരുന്നു. കഴിഞ്ഞ ദിവസം അമ്മ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷമാണ് വനിത സെല്ലിനെ കുറിച്ച് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെയാണ് ഇപ്പോൾ ഡബ്യൂസിസി രംഗത്തെത്തിയിരിക്കുന്നത്. നിയമം അനുശാസിക്കും വിധത്തിലല്ല താരസംഘടനയായ അമ്മയും ഫെഫ്ക്കയും വനിത സെല്ല് രൂപീകരിച്ചിരിക്കുന്നതത്രേ. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്യൂസിസി  നിയമ നടപടിയ്ക്ക് തയ്യാറകുന്നത്.

  വനിത സംഘടനകൾ ആവശ്യം

  തൊഴിലിടങ്ങളിൽ എല്ലാവരുടെയും ക്ഷേമവും സുരക്ഷയും സമത്വവും ഉറപ്പുവരുത്താൻ കേരളത്തിലെ വിവിധ തൊഴിൽ സംഘടനകൾ വഹിച്ച പങ്ക് ഏറെ വലുതാണ്. അതാണ് ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നു നമ്മെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ തുടർച്ച മലയാള സിനിമ മേഖലയിലും ഉണ്ടാവേണ്ടതുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ്.ഡഡബ്യൂസിസി ഫേസ്ബുക്കിൽ കുറിച്ചു

  വനതി സെല്ല് നിയമ പ്രകാരമല്ല

  തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ നടപ്പിലാക്കാൻ ഉള്ള സംവിധാനങ്ങൾ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ ആ നിയമത്തിന്റെ ഗുണഫലങ്ങൾ ശരിയായ അർത്ഥത്തിൽ സിനിമാ പ്രവർത്തകർക്ക് ലഭിക്കുന്നുമില്ല. അമ്മ,ഫെഫ്ക് തുടങ്ങിയ സംഘടനകൾ ഇപ്പോൾ വനിതാസെൽ രൂപീകരിച്ചെങ്കിലും അവ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ പ്രകാരമല്ല എന്നതാണ് വസ്തുത.

  ഹർജിയുമായി ഡബ്ല്യൂസിസി

  എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേർത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഡബ്ല്യൂസിസി കേരള ഹൈ കോർട്ടിൽ ഒരു പിഐഎൽ ഫയൽ ചെയ്ത വിവരം അറിയിക്കുന്നതിൽ അഭിമാനമുണ്ട്. കേരള സംസ്ഥാന സർക്കാർ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ , ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA), മലയാളം സിനിമ ടെക്‌നിഷ്യൻസ് അസോസിയേഷൻ(MACTA) , കേരള ഫിലിം ഡിസ്ട്രിബ്യുറ്റെർസ് അസോസിയേഷൻ , സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ എന്നിവരെ എല്ലാം ഉൾപ്പെടുത്തിയാണ് ഈ ഹർജി നൽകിയത്.

  മാത്യക സിനിമ മേഖലയാക്കുക

  എല്ലാ സംഘടനകളും ചേർന്ന് നിന്ന് , നമ്മുടെ സർക്കാരിന്റെ പിന്തുണയോടു കൂടി പ്രവർത്തിച്ചാൽ മാത്രമെ അനുയോജ്യമായ പെരുമാറ്റച്ചട്ടങ്ങളും മറ്റു വ്യവസ്ഥകളും നടപ്പിലാക്കാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു. നമ്മുടെ സിനിമാമേഖലയെ സ്ത്രീ സുരക്ഷാ നിയമം പാലിക്കുന്ന ഇടം ആക്കി മാറ്റുന്ന മാതൃകാപരമായ പ്രവൃത്തിയിൽ സിനിമാ പ്രവർത്തകർ ഒറ്റ കൈയ്യായി മുന്നേറേണ്ടതുണ്ട്. അതിലൂടെ മാത്രമെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സുരക്ഷയും , ക്ഷേമവും സമത്വവും നൽകാൻ സാധിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

  English summary
  amma and fefka woaman cell aganist wcc

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more