For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡബ്ലുസിസിയെ പ്രതിരോധിക്കാന്‍ അമ്മ? ചര്‍ച്ചയില്‍ എല്ലാവരും വേണ്ടെന്ന് സര്‍ക്കുലര്‍, കാണൂ!

  |

  മലയാള സിനിമയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല അടുത്തിടെയായി പുറത്തുവരുന്നത്. താരസംഘടനയായ എഎംഎംഎയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് വിവാദങ്ങളും തുടങ്ങിയത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നടിക്ക് നീതി ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് താരങ്ങള്‍ രംഗത്തുവന്നിരുന്നു.

  അമാലും ദുല്‍ഖറും ഇക്കാര്യത്തെക്കുറിച്ചേ സംസാരിക്കാറുള്ളൂവെന്ന് നസ്രിയ, ഫഹദിനും ഇതാണിഷ്ടം!

  സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അവസ്ഥയെക്കുറിച്ചും സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്നും ഈ സംഭവം ഒന്നുകൂടി തെളിയിക്കുകയായിരുന്നു. സംഭവത്തില്‍ ജനപ്രിയ നായകന് പങ്കുണ്ടെന്ന് പലരും പറഞ്ഞപ്പോഴൊന്നും സിനിമാപ്രേമികള്‍ അത് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ സിനിമാലോകം ഒരുപോലെ നടുങ്ങിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് താരത്തെ അമ്മയില്‍ നിന്നും പുറത്താക്കിയത്. അടുത്തിടെ നടന്നയോഗത്തില്‍ താരത്തിനെ തിരിച്ചെടുക്കാനുള്ള നീക്കം നടന്നിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെക്കുകയാണെന്നറിയിച്ചിരുന്നു. ഡബ്ലുസിസിയിലെ അംഗങ്ങള്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അമ്മയുടെ പുതിയ സര്‍ക്കുലര്‍

  അമ്മയുടെ പുതിയ സര്‍ക്കുലര്‍

  സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണവുമായാണ് അമ്മയുടെ പുതിയ സര്‍ക്കുലര്‍ എത്തിയിട്ടുള്ളത്. വാട്‌സാപിലൂടെയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സംഘടനാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തരുത്. വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ തീര്‍ക്കണം. പുറത്ത് പറയുന്നത് സംഘടനയ്ക്ക് മോശമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  കത്ത് നല്‍കിയവര്‍ മാത്രം മതി

  കത്ത് നല്‍കിയവര്‍ മാത്രം മതി

  ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജി വെച്ചത്. ഈ വിഷയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍വതിയും രേവതിയും പത്മപ്രിയയും അമ്മ എക്‌സിക്യുട്ടീവിന് കത്ത് നല്‍കിയത്. നേരത്തെ ഇവരുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നായിരുന്നു അമ്മ അംഗങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണത്തെ സര്‍ക്കുലറില്‍ അക്കാര്യത്തെക്കുറിച്ച് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

   പാര്‍വതി വിദേശത്ത്

  പാര്‍വതി വിദേശത്ത്

  വീണ്ടുമൊരു ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയവരെ മാത്രമാണ് ഓഗസ്റ്റ് ഏഴിലെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. രവതി, പത്മപ്രിയ, പാര്‍വതി എന്നിവരെക്കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയ ജോയ് മാത്യുവിനേയും യോഗത്തില്‍ പങ്കെടുപ്പിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാല്‍ പാര്‍വതിക്ക് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

  ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കം

  ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കം

  ദിലീപിനെ തിരികെ അമ്മയിലേക്ക് പ്രവേശിപ്പിക്കാന്‍ ധാരണയായെന്നായിരുന്നു നേരത്തെ ലഭിച്ച വിവരങ്ങള്‍. ഇന്നസെന്റിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര നല്ല തുടക്കമായിരുന്നില്ല. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് താരത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കുറ്റവാളിയല്ലെന്ന് തെളിയും വരെ ഒരു സംഘടനയിലും പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിലാണ് ദിലീപ്.

  English summary
  Amma's latest circular viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X