»   »  അനന്യയ്ക്കും ഭക്ഷ്യവിഷബാധയേറ്റു

അനന്യയ്ക്കും ഭക്ഷ്യവിഷബാധയേറ്റു

Posted By:
Subscribe to Filmibeat Malayalam
ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി അനന്യയെ കഴിഞ്ഞദിവസം വീട്ടിലേക്ക് മാറ്റി. നാല് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തില്‍ നിന്നാണ് അനന്യയ്ക്ക് വിഷബാധയേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അനന്യയെ പ്രവേശിപ്പിച്ചത്.

അനന്യയ്ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചെറിയ തോതില്‍ പനിയുമുണ്ടാായതിനാല്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. എനിയ്ക്ക് ഒരു കുഴപ്പവുമില്ലെന്നും ഹാപ്പിയാണെന്നും അനന്യ പറഞ്ഞു. അനന്യയെ ശുശ്രൂഷിക്കാനായി പ്രതിശ്രുതവരന്‍ ആഞ്ജനേയന്‍ ഒപ്പമുണ്ട്. ആഞ്ജനേയനുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അനന്യ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച പലര്‍ക്കും അടുത്തിടെ ഭക്ഷ്യവിഷബാധയേറ്റിരുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച് നടന്‍ തിലകന്റെ മകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനും കുടുംബവും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇതേ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച് ഒരു യുവാവ് ബാംഗ്ലൂരില്‍ മരിക്കുകയും ചെയ്തു.

സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡുകളില്‍ ഒട്ടേറെ ഹോട്ടലുകള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന ്കണ്ടെത്തിയിരുന്നു.

English summary
Famous Malayalam Actress Ananya was down with food poisoning

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam