»   » ലാലേട്ടന്റെ ആട് തോമ വന്നു, അങ്കരാജ്യത്തെ ജിമ്മന്മാര്‍ ഇനി കൊണ്ടു വരുന്നത് ആരെയാണ്?

ലാലേട്ടന്റെ ആട് തോമ വന്നു, അങ്കരാജ്യത്തെ ജിമ്മന്മാര്‍ ഇനി കൊണ്ടു വരുന്നത് ആരെയാണ്?

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ പ്രവീണ്‍ നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അങ്കരാജ്യത്തെ ജിമ്മന്മാര്‍. രൂപേഷ് പീതാംബരന്‍ നായകനാവുന്ന ചിത്രത്തിന്‍റെ  ഫസ്റ്റ് ടീസര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. നാളെ (ഞായറാഴ്ച) സിനിമയുടെ രണ്ടാം സീസര്‍ പുറത്തിറങ്ങുന്പോള്‍ എന്ത് സസ്പെന്‍സാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. രാവിലെ പത്ത് മണിയ്ക്ക് ടീസര്‍ പുറത്തുവിടുമെന്ന കാര്യം  അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചിട്ടുണ്ട് . 

angarajyathe-jimmanmar

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്ന സ്ഫടികത്തിലെ ആട് തോമയെ അനുസ്മരിപ്പിക്കും വിധമാണ് ആദ്യ ടീസര്‍ പുറത്ത് വന്നത്. രൂപേഷ് പീതംബരന്‍ തന്നെയായിരുന്നു ആട് തോമയുടെ വേഷത്തില്‍ എത്തിയത്. രാജീവ് പിള്ളയും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്.

18 വര്‍ഷത്തിന് ശേഷം ഏട്ടന്റെ സിനിമയ്‌ക്കൊപ്പമെത്തി മകൻ! അച്ഛന് ഇതില്‍ കൂടുതല്‍ എന്ത് വേണം!!

വ്യത്യസ്തമായ പേരു കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അങ്കരാജ്യത്തെ ജിമ്മന്മാര്‍. ഡിക്യു ഫിലിംസിന്റെ ബാനറില്‍ സാമുവല്‍ മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. 

English summary
Roopesh Peethambaran's Angarajyathe Jimmanmar second teaser coming

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam