»   » വൈഷ്ണവ് ഗിരീഷിന്റെ ആദ്യ മലയാള ഗാനം പൊളിച്ചു! ജിമ്മന്മാരുടെ പ്രോമോ സോങ്ങ് പുറത്ത്; പാട്ട് കാണാം

വൈഷ്ണവ് ഗിരീഷിന്റെ ആദ്യ മലയാള ഗാനം പൊളിച്ചു! ജിമ്മന്മാരുടെ പ്രോമോ സോങ്ങ് പുറത്ത്; പാട്ട് കാണാം

Written By:
Subscribe to Filmibeat Malayalam

രൂപേഷ് പിതാംബരൻ, രാജീവ് പിള്ള എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന അങ്കരാജ്യത്തെ ജിമ്മന്മാർ എന്ന ചിത്രത്തിലെ പ്രോമോ സോങ് പുറത്ത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ഒഎസ് ഉണ്ണികൃഷ്ണ എഴുതിയ വരികൾക്ക് ഗിരീഷ് നാരായണനാണ് ഈണം നൽകിയിരിക്കുന്നത്. സോണിടിവിയുടെ ഇന്ത്യൻ ഐഡോൾ ജൂനിയർ 2 ഫെയിം വൈഷ്ണവ് ഗിരീഷാണ് ഗാനം അലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രോമോ സോങ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്.

agarajyathea jimmanmar

പൃഥ്വിയുടെ ലൂസിഫറിൽ ലലേട്ടന് വില്ലനായി എത്തുന്നത് മലയാളത്തിലെ യുവതാരം! അത് ആരാണെന്ന് അറിയാമോ?


നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൂപേഷ് പിതാംബരനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നക്. ആനന്ദം ഫെയിം വനിത കോശിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഡോ. റോണി, രാജീവ് പിള്ള, സുദേവ് നായർ, ശങ്കർ, അനു മോഹൻ എന്നീവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ആദ്യ സീൻ തന്നെ അവൾ പൊളിച്ചു! ഒരു അഡാറ്‍ ലവിലെ നായികയെ കുറിച്ചു ഒമർ ലുലു പറഞ്ഞതിങ്ങനെ...


ചിക്യൂ ഫിലിംസിന്റെ ബാനറിൽ സാമൂവേൽ മാത്യൂവാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഉടനെ തീയറ്ററിലെത്തുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.


English summary
Ankarajyathe Jimmanmar premo song out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam