»   » മോഹന്‍ലാലിനെതിരെ വീണ്ടും കേസ്

മോഹന്‍ലാലിനെതിരെ വീണ്ടും കേസ്

Posted By:
Subscribe to Filmibeat Malayalam

പുകയില നിയന്ത്രണ നിയമലംഘത്തിന്റെ പേരില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെതിരേ ആരോഗ്യവകുപ്പ് വീണ്ടും കേസെടുത്തു. കൊച്ചിയില്‍ സ്‌കൂളിനു മുകളില്‍ പുകവലിക്കുന്ന ചിത്രമുള്ള സിനിമ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ലാലിന് പുറമെ സംവിധായകന്‍ മേജര്‍ രവിയും കേസില്‍ പ്രതിയാണ്.

ഒരു കൈയില്‍ മദ്യക്കുപ്പിയും മറു കൈയില്‍ ചുരുട്ടും പിടിച്ചു നില്‍ക്കുന്ന കര്‍മയോദ്ധ എന്ന സിനിമയുടെ പോസ്റ്ററാണ് ആരോഗ്യവകുപ്പ് പിടികൂടിയത്. നേരത്തേ കേസെടുത്തതിനെത്തുടര്‍ന്നു തിരുവനന്തപുരം നഗരത്തില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കിയിരുന്നു. എന്നാല്‍ കൊച്ചിയില്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നില്ല. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Kamayodha

പുകവലി നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പനുസരിച്ചാണ് ആരോഗ്യ വകുപ്പ് കര്‍ശനനടപടിയുമായി മുന്നോട്ടുപോകുന്നത്. 2009 ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ പേരില്‍ ഇപ്പോഴാണ് ആരോഗ്യ വകുപ്പു നേരിട്ടു നടപടിയെടുക്കുന്നത്.

നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം നടി മൈഥിലിക്കെതിരെയും കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷം തടവും 1000 രൂപ വരെ പിഴയുമാണ് പരമാവധി ശിക്ഷ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam