Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 13 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചുണ്ടിലും വായിലും തുന്നിക്കെട്ട്! ജെല്ലിക്കെട്ട് ഷൂട്ടിങ്ങിനിടയില്‍ ആന്റണി വര്‍ഗീസിന് പരിക്ക്!
ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച താരങ്ങളിലൊരാളാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസിനെ പെപ്പെയെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കട്ടത്താടിയും ഫ്രീക്കന്‍ ലുക്കുമായെത്തിയ ആന്റണി യുവജനതയുടെ പ്രിയതാരമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിനു പാപ്പച്ചന് ചിത്രമായ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ന്നെ സിനിമയിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലാണ് താരമിപ്പോള്‍ അഭിനയിച്ച് വരുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇടുക്കിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. പരിക്കിനെത്തുടര്‍ന്ന് താരം വീട്ടിലേക്ക് മടങ്ങിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അസുഖമാണെന്നറിഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മനീഷ കൊയ്രാള!
മേശയില്‍ ഇടിച്ചായിരുന്നു താരത്തിന് പരിക്കേറ്റത്.ചുണ്ടിലും വായയുടെ അകത്തുമായി 10 തുന്നിക്കെട്ടുകളുള്ളതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് ആന്റണി വര്‍ഗീസ് വീട്ടിലേക്ക് മടങ്ങിയത്. അങ്കമാലിക്കാരനായ താരത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. താരജാഡകളില്ലാതെ തനി ലോക്കലായി താനിപ്പോഴും ഇടപെടാറുള്ളതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. താന്‍ ഒരുപാട് ആരാധിച്ചിരുന്ന താരങ്ങളെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും താരം പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ലുക്കിന്റെ കാര്യത്തില്‍ മച്ചാനോട് മുട്ടണ്ടെന്നാണ് ആരാധകരുടെ വാദം. മുടി നീട്ടി വളര്‍ത്തി കട്ടത്താടിയുമായി താരമെത്തിയപ്പോള്‍ ആരാധകരും താരത്തിനൊപ്പമായിരുന്നു. ഇടയ്ക്ക്ിടയ്ക്ക് ലുക്ക് മാറ്റിയും താരം പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. സ്വാതന്ത്ര്യം അര്‍ധരാത്രിക്ക് ശേഷമുള്ള അടുത്ത വിസ്മയത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് പരിക്ക് വാര്‍ത്ത എത്തിയത്.