»   » നാക്കിന് എല്ലില്ലാത്തവരയെല്ല സിനിമയ്ക്ക് വേണ്ടത്, മണിയെ കളിയാക്കിയവര്‍ക്ക് മറുപടിയുമായി അനു മോള്‍

നാക്കിന് എല്ലില്ലാത്തവരയെല്ല സിനിമയ്ക്ക് വേണ്ടത്, മണിയെ കളിയാക്കിയവര്‍ക്ക് മറുപടിയുമായി അനു മോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ നടനാണ് മണി. എന്നാല്‍ ആ ചിത്രത്തിന് ശേഷം മണിയെ ആരും കണ്ടില്ല. ഇപ്പോഴിതാ, ഉണ്ണികൃഷ്ണന്‍ ആവളത്തിന്റെ ഉടലാഴം എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തുകയാണ് മണി.

ഉടലാഴത്തില്‍ മണിയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നത് അനുമോളാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തരുന്നു. അതില്‍ മണിയെ കഴിയാക്കിയവര്‍ക്ക് അനു നല്‍കിയ മറുപടി വൈറലാകുന്നു.

ഉടലാഴം എന്ന ചിത്രം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്‌സ് ഡിലമ നിര്‍മിയ്ക്കുന്ന പ്രഥമ ഫീച്ചര്‍ ചിത്രമാണ് ഉടലാഴം. നിലനില്‍പ് തന്നെ ചോദ്യചിഹ്നമായ ആറ് നാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ, 24 വയസ്സുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്.

അനുമോള്‍ നായിക

നായകനായി മണി തിരിച്ചെത്തുന്ന ചിത്രത്തില്‍ അനു മോളാണ് നായിക. ഇവര്‍ക്കൊപ്പം ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

പോസ്റ്റിന് കമന്റ്

ഉടലാഴത്തിലെ പോസ്റ്ററുകളും പാട്ടും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ അനു ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. മണി നായകനാകുന്നതിനെ കളിയാക്കി ഒരു വിദ്വാന്‍ കമന്റ് ബോക്‌സിലെത്തി. അയാളുടെ വായടപ്പിക്കുന്ന അനുവിന്റെ മറുപടിയാണ് ഇപ്പോള്‍ തരംഗം.

അനു പറഞ്ഞത്

കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല എന്നായിരുന്ന ഈ കമന്റിന് അനുമോളുടെ മറുപടി.

വൈറലാകുന്നു

വര്‍ണവിവേചനം നടത്തിയയാള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി അര്‍ഹിക്കുന്നത് തന്നെ എന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെട്ടത്. മണിയുടെ രണ്ടാം വരവിനെ സന്തോഷത്തോടെ സ്വീകരിക്കുന്നവരെയും കമന്റ്‌ബോക്‌സില്‍ കാണാം.

മലയാളികള്‍ക്ക് മണി

മോഹന്‍ലാലിനെ നായകനാക്കി 2006 ല്‍ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെയാണ് മണി സിനിമാ ലോകത്ത് എത്തിയത്. ചിത്രത്തില്‍ ലാലിന്റെ കൈയ്യില്‍ തൂങ്ങി നടന്ന ആദിവാസി ബാലനെ അന്നേ മലയാളികള്‍ ശ്രദ്ധിച്ചിരുന്നു. 12 വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷമാണ് മണി ഇപ്പോള്‍ തിരിച്ചെത്തുന്നത്.

English summary
Anumol's reply against rascist talk goes viral on facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam