»   » 'അരിവാള്‍ ചുറ്റിക നക്ഷത്രം' അടുത്ത വര്‍ഷം

'അരിവാള്‍ ചുറ്റിക നക്ഷത്രം' അടുത്ത വര്‍ഷം

Posted By:
Subscribe to Filmibeat Malayalam
Arival Chuttika Nakshathram
മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന അമല്‍ നീരദ്‌ ചിത്രം അടുത്ത വര്‍ഷം തിയറ്ററിലെത്തുമെന്ന് ഉറപ്പായി. ചിത്രം ഉപേക്ഷിച്ചു എന്നൊരു വാര്‍ത്തയുണ്ടായിരുന്നെങ്കിലും മമ്മൂട്ടി മലയാളത്തില്‍ ഡേറ്റ് കൊടുത്തിരിക്കുന്ന മൂന്നു ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ പ്രൊജക്ടിലേക്കു കടക്കും. പൃഥ്വിരാജിന്റെ ഔറംഗസീബ് എന്ന ഹിന്ദി ചിത്രം അപ്പോഴേക്കും ചിത്രീകരണം പൂര്‍ത്തിയാകും.

മമ്മൂട്ടി നായകനും പൃഥ്വി വില്ലനുമായി അഭിനയിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പൃഥ്വി തന്നെയാണ്. ഇന്ത്യന്‍ റുപ്പിക്കു ശേഷം പൃഥ്വിയുടെ ഓഗസ്റ്റ് ഫിലിംസ് നിര്‍മ്മിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ അമല്‍ സംവിധാനം ചെയ്ത ബാച്ചിലേഴ്‌സ് പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടിയതോടെ ഈ പ്രൊജക്ടിന് അനക്കമില്ലാതായി. ചിത്രം ഉപേക്ഷിച്ചെന്നു വരെ ഒരു സമയത്ത് വാര്‍ത്തയുണ്ടായിരുന്നു. അതിനിടെ അമല്‍ നീരദും അന്‍വര്‍ റഷീദുമെല്ലാം ചേര്‍ന്ന് പുതിയൊരു പ്രൊജക്ട് അനൗണ്‍സ് ചെയ്തു. അങ്ങനെയാണ് അരിവാള്‍ ചുറ്റികയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നത്.

പത്ത് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടി തന്റെ ലൈനൊന്ന് മാറ്റിപിടിച്ചിരിക്കുകയാണ്. യുവതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് പുതിയ തീരുമാനം. ദിലീപിന്റെ കമ്മത്ത് ആന്‍ഡ് കമ്മത്തിനു ശേഷം മറ്റൊരു നടനുമായി ചേര്‍ന്നുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ശങ്കര്‍ രാമകൃഷ്ണനാണ് കഥയും തിരക്കഥയും. ഇപ്പോള്‍ ശങ്കറിനൊപ്പം രഞ്ജിത്ത് ചിത്രത്തില്‍ അഭിനിയച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

ബാവൂട്ടിയുടെ നാമത്തില്‍ എന്ന ഈ ചിത്രമാണ് ഇനി തിയറ്ററിലെത്താനുള്ളത്. കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് ആണ് പൃഥ്വി ഇപ്പോള്‍ അഭിനയിക്കുന്ന മലയാള ചിത്രം. അയ്യായുടെ വിജയത്തിനു ശേഷം ഹിന്ദിയില്‍ തിരക്കിലേക്കു കുതിക്കുന്ന പൃഥ്വിയുടെ അടുത്ത മലയാള ചിത്രം അരിവാള്‍ ചുറ്റികയായിരിക്കും.

English summary
Arival Chuttika Nakshathram is a action-thriller movie by Amal Neerad.The story is travelling through a period of 1940-1950s and is expected to be a vintage thriller. Mammootty will play the hero and Prithviraj Will appear as a villain. Release will be next year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X