»   » ഇടുക്കി ഗോള്‍ഡ് തകര്‍ക്കരുതെന്ന് ആഷിക് അബു

ഇടുക്കി ഗോള്‍ഡ് തകര്‍ക്കരുതെന്ന് ആഷിക് അബു

Posted By:
Subscribe to Filmibeat Malayalam

തന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിനെ തകര്‍ക്കരുതെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ ആഷിക് അബു രംഗത്ത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിന് വിധേയമായ പോസ്റ്റര്‍ ഇടുക്കി ഗോള്‍ഡിന്റെ ഔദ്യോഗിക പോസ്റ്ററല്ലെന്ന് ആഷിക് വ്യക്തമാക്കി.

ഹിന്ദുദേവന്‍ ശിവനും വിപ്ലവകാരി ചെഗുവേരയും കഞ്ചാവ് വലിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററല്ല. ഇത് മറ്റെവിടെയും ഉപയോഗിക്കില്ല. ചിത്രത്തിലും ഇത്തരത്തിലുള്ള സീനുകളോ പരാമര്‍ശങ്ങളോ ഇല്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണ്- ആഷിക് പറഞ്ഞു.

Idukki Gold

യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറില്‍ മദ്യപാനവും പുകവലിയുമുണ്ടെന്ന് കാണിച്ച് ഫഌഗ് ചെയ്യുകയും യുട്യൂബ് അത് നീക്കം ചെയ്യുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് തന്റെ ചിത്രത്തിനെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് ആഷിക് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശിവന്‍ കഞ്ചാവ് വലിക്കുന്ന രീതിയിലുള്ള പോസ്റ്റര്‍ വിവാദമായിരിക്കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഈ പോസ്റ്റര്‍ വലിയ തോതില്‍ കൈമാറ്റം ചെയ്യപ്പെടുകയും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്യുന്നുണ്ട്.

English summary
Director Ashiq Abu has clarified that the controversial Idukki Gold poster is nit officially the movie's poster
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam