»   » ഇനി ഫിറ്റായി അഭിനയിക്കില്ലെന്ന് ആസിഫ് അലി

ഇനി ഫിറ്റായി അഭിനയിക്കില്ലെന്ന് ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam
Asif Ali
പ്രണയത്തിലേയ്ക്കും വിവാഹജീവിതത്തിലേയ്ക്കുമെല്ലാം കാലെടുത്തുവെയ്ക്കുമ്പോള്‍ ആളുകള്‍ പുതിയ തീരുമാനങ്ങളെടുക്കുകയും ജീവിതശൈലികളില്‍ മാറ്റം വരുത്തുകയുമൊക്കെ ചെയ്യുക പതിവാണ്. ചിലരെല്ലാം ജീവിതാവസാനം വരെ ഈ തീരുമാനങ്ങള്‍ മുറുകെ പിടിക്കുമ്പോള്‍ ചില മനക്കരുത്തില്ലാത്തവര്‍ പാതിവഴിയില്‍ പുതിയതീരുമാനങ്ങളൊക്കെ ഉപേക്ഷിയ്ക്കുകയാണ് ചെയ്യാറ്.

ഇതാ കഴിഞ്ഞ ദിവസം വിവാഹിതനായ നടന്‍ ആസിഫ് അലി ചില തീരുമാനമങ്ങളെടുത്തിരിക്കുകയാണ്. ഇനി മദ്യപനായും കഞ്ചാവടിയ്ക്കുന്നവനായുമൊന്നും താന്‍ അഭിനയിക്കില്ലെന്നാണ് ആസിഫ് പറയുന്നത്. വിവാഹജീവിതം തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണോ ഈ തീരുമാനങ്ങളെന്ന് ആസിഫ് വ്യക്തമാക്കിയിട്ടില്ലെങ്കിലും കള്ളുകുടിയന്‍ കഥാപാത്രങ്ങള്‍ ആസിഫിന് മടുത്തുവെന്നാണ് സൂചന.

ആദ്യ ചിത്രമായ ഋതുവില്‍ മദ്യപാനമെല്ലാമുള്ള ഒരു വില്ലന്‍ ടച്ചുള്ള കഥാപാത്രത്തെയായിരുന്നു ആസിഫിന് ലഭിച്ചത്. പിന്നീട് പല ചിത്രങ്ങളിലും മദ്യപാന സീനുകള്‍ ആസിഫിന് ചെയ്യേണ്ടിവന്നിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കിളി പോയി എന്ന ചിത്രത്തിലും കള്ളും കഞ്ചാവുമുണ്ടായിരുന്നു ആസിഫിന്റെ കഥാപാത്രത്തിന് കൂട്ടാകാന്‍.

എന്തായാലും ഇത്തരം കഥാപാത്രങ്ങള്‍ ഇനി അവതരിപ്പിക്കില്ലെന്നാണ് ആസിഫ് പറയുന്നത്. ഓരോ താരവും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ചലച്ചിത്രോകലത്ത് ആസിഫിന് തന്റെ തീരുമാനം എത്രകണ്ട് നടപ്പിലാക്കാന്‍ പറ്റുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

ഇനി പുറത്തിറങ്ങാന്‍ പോകുന്ന ആസിഫിന്റെ ചിത്രം നടന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണിബീയാണ്.

English summary
Actor Asif Ali said that he would not do any drunkard charactors in any films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam