»   » തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

Posted By: Soorya Chandran
Subscribe to Filmibeat Malayalam

സാധാരണ തമിഴനാട്ടുകാര്‍ക്ക് തമിഴിനോട് മാത്രമാണ് പ്രിയം. അന്യഭാഷ സിനിമകള്‍ക്ക് അവര്‍ അത്ര സ്വീകാര്യതയൊന്നും കൊടുക്കാറില്ല. എന്നാല്‍ ഈ വസ്തുതകളെയെല്ലാം കാറ്റില്‍ പറപ്പിച്ചുകൊണ്ടാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ അത്താരിങ്കിടി ദാരേഡി തമിഴ്‌നാട്ടില്‍ ജൈത്രയാത്ര നടത്തുന്നത്.

2013 സെപ്റ്റംബര്‍ 27 റിലാസ് ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 6 കോടി രൂപയാണ് കളക്ഷന്‍ നേടിയിട്ടുള്ളത്. രാജാ റാണി, ഓനായും ആട്ടിന്‍ കുട്ടിയും, ഇധാര്‍കുത്തനെ ആസൈപെട്ട ബാലകുമാര തുടങ്ങിയ ചിത്രങ്ങളോട് മത്സരിച്ചാണ് പവന്‍ കല്യണിന്റെ സിനിമ തമിഴ് നാട്ടില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയത്. തമിഴ്‌നാട്ടില്‍ ഒരു തെലുങ്ക് സിനിമ നേടുന്ന ഏറ്റവും കൂടുതല്‍ കലക്ഷനാണ് അത്താരിങ്കിടി ദാരേഡി സ്വന്തമാക്കിയിട്ടുളളത്.

സിനിമയുടെ മറ്റ് വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ

തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

സ്വന്തം നാട്ടില്‍ പണി കിട്ടിയപ്പോഴാണ് അത്താരിങ്കിടി ദാരേഡി തമിഴ്‌നാട്ടില്‍ വന്‍ വിജയമായത്. ആന്ധ്രയില്‍ തെലങ്കാന വിഭജനം സംബന്ധിച്ച പ്രതിഷേധങ്ങളാണ് സിനിമയെ ബാധിച്ചത്.

തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

തമിഴില്‍ മത്രമല്ല. ലോകത്തിന്റെ വിവധഭാഗങ്ങളിലായി റിലീസ് ചെയ്തിടത്തൊക്കെ സിനിമ സൂപ്പര്‍ ഹിറ്റ് ആണ്.

തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

അത്താരിങ്കിടി വന്‍ ഹിറ്റ് ആയതോടെ സിനിമ തമിഴിലേക്ക് റീ മേക്ക് ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടത്രെ. ഇളയദളപതി വിജയ്ക്ക് അതിനോട് ഇത്തിരി താത്പര്യം ഉണ്ടായിരുന്നു.

തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

പക്ഷേ വിജയിന്റെ കൂടെയുള്ളവര്‍ ഇക്കാര്യത്തിന് തീരെ പിന്തുണ കൊടുത്തില്ല. ഒരു റീ മേക്കിലും ഇനി അഭിനയിക്കുന്നില്ല എന്ന് വിജയിന്റെ പ്രതികരണവും പിന്നാലെ വന്നു.

തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

അത്താരിങ്കിട ദാരേദിയുടെ തമിഴ് റീ മേക്കില്‍ വിജയ് അല്ലെങ്കില്‍ പിന്നെ ആര് ആയിരിക്കും അഭിനയിക്കുക. തമിഴ് സിനിമ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത് അതിലേക്കാണ്.

തെലുങ്ക് അത്താരിങ്കിടി തമിഴിലും ഹിറ്റ്

പവന്‍ കല്യാണ്‍ നായകനായ സിനിമയില്‍ സാമന്തയും പ്രണിതയും ആണ് നായികമാര്‍. ത്രിവിക്രം ശ്രീനിവാസ് ആണ് സംവിധാനം.

English summary
Pawan Kalyan's Attarintiki Daredi is biggest hit in Tamil Nadu. The Telugu movie, which was released on September 27, has registered wonderful opening in the state.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam