For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാറിയത് ഞാനല്ല പ്രേക്ഷകരാണ്: ഫഹദ് ഫാസില്‍

  By Lakshmi
  |

  ഫഹദ് ഫാസില്‍, ആണ്‍ പെണ്‍ ഭേദമില്ലാതെ യുവാക്കളുടെ ഹരമായിക്കഴിഞ്ഞു ഈ പേര്. സ്വാഭാവികാഭിനയമാണ് ഫഹദ് ഫാസില്‍ എന്ന യുവതാരത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് സംശയമില്ലാതെ പറയാം. എട്ടു വര്‍ഷം മുമ്പ് പിതാവ് ഫാസില്‍ തന്നെ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഫഹദിനെ കാണുമ്പോള്‍ ആ ചെറുപ്പക്കാരന്‍ തന്നെയാണോ ഇത് എന്ന് അതിശയം തോന്നുന്നെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനില്ല.

  അന്നത്തെ ഷാനുവെന്ന ആ ചോക്ലേറ്റ് ബോയ് അല്ല ഇന്നത്തെ ഫഹദ്, തനിയ്ക്കിണങ്ങുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനറിയുന്ന, ക്യാമറയ്ക്ക് മുന്നില്‍ ആക്ടിങ്ങിന് പകരം ബിഹേവ് ചെയ്യുന്ന എല്ലാത്തിലുമുപരി അമ്പതുപിന്നിട്ട നടന്മാര്‍പോലും കറുത്തമുടിയുള്ള വിഗ് വച്ച് നടക്കുമ്പോള്‍ തലയിലേയ്ക്ക് കയറി നില്‍ക്കുന്ന നെറ്റിയെ യാതൊരു കൂസലുമില്ലാതെ തുറന്നുകാട്ടുന്ന ഫഹദിനെ മിടുക്കന്‍ എന്നു വളിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളു.

  fahad

  ഇപ്പോള്‍ ഏതൊരു സംവിധായകനും ഫഹദിനെ വച്ചൊരു പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഒന്നിനുപുറകെ ഒന്നെന്ന തരത്തില്‍ ഫഹദിന്റെ കൈകള്‍ നിറയെ ചിത്രങ്ങളാണ്, പുതുമുഖ സംവിധായകര്‍ മുതല്‍ പഴയ തലതൊട്ടപ്പുന്മാരുടെ ചിത്രംവരെയുണ്ട് ഇക്കൂട്ടത്തില്‍. ചില ചിത്രങ്ങള്‍ വമ്പന്‍ വിജയം എന്ന ടാഗിലെത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ തന്റെ ഭാഗം ഫഹദ് പൂര്‍ണമാക്കുന്നുണ്ടെന്നുള്ളത് വലിയൊരു സവിശേഷതതന്നെയാണ്.

  കൈനിറയെ ചിത്രങ്ങളാണല്ലോ എന്ന ചോദ്യത്തിന് ഫഹദ് നല്‍കുന്ന ഉത്തരം, അങ്ങനെപറയുന്നത് മാധ്യമങ്ങളാണ്, കരാറിലൊപ്പുവച്ച ചിത്രങ്ങളെക്കുറിച്ച് മാത്രമേ ഞാന്‍ സംസാരിക്കുന്നുള്ളുവെന്നാണ്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് ഫഹദ് ഇന്ന് കൂടുതല്‍ ആത്മവിശ്വാസവും കഴിവുമെല്ലാമുള്ള നടനാട് എന്ന് പറയുമ്പോള്‍ ഫഹദ് അത് സമ്മതിക്കുന്നില്ല, താനിപ്പോഴും പഴയ അതേ ആളാണെന്നും പ്രേക്ഷകരാണ് മാറിയതെന്നുമാണ് താരം പറയുന്നത്.

  'എന്തെങ്കിലും മാറിയിട്ടുണ്ടെങ്കില്‍ അത് പ്രേക്ഷകരാണ്. എന്റെ കാര്യത്തില്‍ എനിയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും തോന്നുന്നില്ല, മലയാളി പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ക്കും രീതികള്‍ക്കും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ആ മാറ്റം തന്നെയാണ് അവര്‍ എന്നെ സ്വീകരിച്ചതിന് കാരണം. ലിജോ ജോസ് പെല്ലിശേരിയുടെ ആമേന് ലഭിയ്ക്കുന്ന പ്രതികരണവും ഈ മാറ്റത്തിന്റെ തെളിവാണ്. അതൊരു പുതിയതരം ചിത്രമാണ്, ആളുകള്‍ ആത് സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്'- ഫഹദ് പറയുന്നു.

  ആമേന്‍ കേരളക്കരയിലാകെ തരംഗമായിക്കൊണ്ടിരിക്കുകയാണ്, അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ഫഹദിന്റെ ഈ പ്രണയചിത്രവും കയ്യടി നേടുകയാണ്. ഇതിനിടെ ശ്യാമപ്രസാദിന്റെ ആര്‍ടിസ്റ്റ് എന്ന ചിത്രത്തിലും ഫഹദ് പ്രധാന വേഷത്തിലെത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചുകഴിഞ്ഞു. ഒരു അപകടത്തില്‍ അന്ധനായി മാറുന്ന കലാകാരനെയാണ് ഫഹദ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും അതിനോടുള്ള നമ്മുടെ സമീപനവും ഒരു കലാകാരന്റെ അതിജീവനുമാണ് ആര്‍ടിസ്റ്റില്‍ കാണാന്‍ കഴിയുകയെന്ന് ഫഹദ് പറയുന്നു.

  അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയ്ക്കുവേണ്ടി അന്‍വര്‍ റഷീദ് തയ്യാറാക്കുന്ന ഹ്രസ്വചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. കൂടാതെ ചങ്ങമ്പുഴയെക്കുറിച്ചുള്ള പ്രിയനന്ദന്‍ ചിത്രം അരികില്‍ ഒരാള്‍, സത്യന്‍ അന്തിക്കാട് ചിത്രം, നവാഗതസംവിധായകരായ ജെക്‌സണ്‍, റെജിസ് എന്നിവരുടെ സഫാരി തുടങ്ങിയവയെല്ലാം ഫഹദ് ഏറ്റെടുത്തിരിക്കുന്ന പുതിയ ചിത്രങ്ങളാണ്.

  English summary
  Actor Fahad Fazil says "I don't see a visible difference in myself or in the films, but the audience has changed drastically,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X