»   » സിനിമയ്‌ക്കൊപ്പം സീരിയലും ഒരുമിച്ച് കൊണ്ടു പോകുന്നതിന് കാരണമുണ്ട്; അവന്തിക

സിനിമയ്‌ക്കൊപ്പം സീരിയലും ഒരുമിച്ച് കൊണ്ടു പോകുന്നതിന് കാരണമുണ്ട്; അവന്തിക

By: Nihara
Subscribe to Filmibeat Malayalam

സിനിമയിലും സീരിയലിലും അഭിനയിച്ചുവെങ്കിലും അവന്തികയെ പ്രശസ്തയാക്കിയത് മിനിസ്‌ക്രീനാണ്. അവന്തികയെന്നു പറയുന്നതിനേക്കാള്‍ നല്ലത് ആത്മസഖിയിലെ ഡോക്ടര്‍ നന്ദിത എന്നു പറയുന്നതാവും. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണിപ്പോള്‍ അവന്തിക. വളരെ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ കലാകാരിക്ക് കഴിഞ്ഞു. ദുബായ് ബോള്‍ട്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് കോഴ്‌സ് പഠിച്ചു കൊണ്ടിരുന്ന കോഴിക്കോട്ടുകാരിയുടെ സിനിമാ പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു.

അഭിനേത്രിയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. നര്‍ത്തകി ആവാനായിരുന്നു ആഗ്രഹം. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിക്കുന്നുണ്ട്. പത്താം ക്ലാസിലെത്തിയപ്പോള്‍ മുതല്‍ ആശ ശരത്താണ് ഗുരു. മലയാളത്തെില്‍ 5 സിനിമകള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്നാണ് അന്യഭാഷയിലേക്ക് ചേക്കേറിയത്. ആത്മസഖിക്കൊപ്പം തമിഴിലും സീരിയല്‍ ചെയ്യുന്നുണ്ട് അവന്തിക.

സഹായിക്കാന്‍ ആരുമില്ല

സ്വന്തം അധ്വാനം കൊണ്ടാണ് സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചത്. സിനിമ- സീരിയല്‍ വേര്‍തിരിവില്ലാതെ അഭിനയിക്കും പക്ഷേ നല്ല കഥാപാത്രങ്ങള്‍ കിട്ടണം. മാതാപിതാക്കളുടെ സപ്പോര്‍ട്ടു കൊണ്ടാണ് ഇവിടം വരെ എത്തിയത്. ഈ രംഗത്ത് തന്നെ സഹായിക്കാനായി ആരുമിമുണ്ടായിരുന്നില്ലെന്നും അവന്തിക പറഞ്ഞു.

മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല

5 സിനിമയില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ചില സിനിമകള്‍ പരീക്ഷണ സിനിമകളായിരുന്നു. ദുല്‍ഖറിനോടോപ്പെ അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ ഫാത്തിമയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.

ബിസിനസ് ഗേള്‍

ഇടയ്ക്ക് ബിസിനസിലും ഒരു കൈ നോക്കിയിരുന്നു അവന്തിക. ഫാഷനോട് താല്‍പര്യമുണ്ട്. ഏതവസരത്തിലും തനിക്ക് ഇണങ്ങുന്നതും കംഫര്‍ട്ടബിളുമായ ലസ്ത്രം ധരിക്കാനാണ് ഇഷ്ടം. പാര്‍ട്ടിവെയറുകളെല്ലാം സ്വന്തമായാണ് ഡിസൈന്‍ ചെയ്യുന്നത്. ഡ്രസ്സുകള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചു തുടങ്ങിയതില്‍ പിന്നെയാണ് സ്വന്തമായി ബൂട്ടിക് തുടങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ബൂട്ടീക് തൂടങ്ങിയത്. പക്ഷേ തിരക്ക് കാരണം നിര്‍ത്തേണ്ടി വന്നു.

തീവണ്ടി യാത്ര പോലെയാണ് സീരിയല്‍

സീരിയലില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതലാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. അമ്മമാരുടെ ഇടയില്‍ നല്ല സ്വീകാര്യതയാണ്. സിനിമ വേറൊരു ലോകമാണ്. വിമാനത്തില്‍ യാത്ര ചെയ്യുന്നത് പോലെ. കുറച്ചു യാത്രക്കാര്‍, അവര്‍ തമ്മില്‍ സംസാരവും കുറവ്. എന്നാല്‍ സീരിയല്‍ അങ്ങനെയല്ല. തീവണ്ടി യാത്ര പോലെയാണ് ഒരുപാട് ആള്‍ക്കാരെ കാണാം അടുക്കാം.

English summary
Avanthika is doing cinema and serial at the same time. She got more popularity from serial.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam