»   » അയാള്‍ ഞാനല്ല: ആദ്യ ഗാനം പുറത്തിറങ്ങി

അയാള്‍ ഞാനല്ല: ആദ്യ ഗാനം പുറത്തിറങ്ങി

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടന്‍ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ജോബ് കുര്യന്‍, വിധു പ്രധാപ് സിതാര, നവാസ്,സൂര്യ നാരയണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്ത്രതിന്റെ ആദ്യ ഗാനം പാടിയിരിക്കുന്നത്. അനൂപ് ശങ്കറിന്റെ വരികള്‍ക്ക് മനു രമേശനാണ് ഈണം നല്‍കിയിരിക്കുന്നത്.

ayalnjanalla

സംവിധായകന്‍ രഞ്ജിത്തിന്റെ കഥയക്ക് വിനീത് കുമാര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഷാംദത്താണ് ഛായാഗ്രാഹണം. രഞ്ജിത്തിന്റെ സഹോദരന്‍ രഘുനാഥും കെ ജി സുരേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഫഹദ് ഫാസില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് അയാള്‍ ഞാനല്ല എന്ന ചിത്രം. ചിത്രത്തില്‍ ഫഹദ് വ്യത്യസ്തമായ മൂന്ന് ഗെറ്റിപ്പുകളിലാണ് എത്തുന്നത്.

English summary
Ayal Njanalla is an upcoming Malayalam romantic comedy film written and directed by actor Vineeth Kumar, based on the story by director Ranjith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam