»   » കിസ്മത്തിനും സൈറാ ബാനുവിനും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ചിത്രം ??

കിസ്മത്തിനും സൈറാ ബാനുവിനും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ചിത്രം ??

By: Nihara
Subscribe to Filmibeat Malayalam

കിസ്മത്തിലെ നായകന്‍, സൈറാ ബാനുവിലെ ജോഷ്വ പീറ്റര്‍ ഷെയിന്‍ നിഗമിനെക്കുറിച്ച് ഇത്രയും പറയുന്പോഴേ ആളെ മനസ്സിലാകും പ്രേക്ഷകര്‍ക്ക്. കെയര്‍ ഒാഫ് സൈറാ ബാനുവിന് ശേഷം അടുത്ത ചിത്രത്തിലേക്ക് അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് ഷെയിന്‍ നിഗം. മികച്ച ചിത്ര സംയോജകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ബി അജിത്ത് കുമാറിന്‍റെ കന്നി ചിത്രത്തില്‍ നായകനാകുന്നത് ഷെയിനാണ്.

മൈസൂരിലും കോഴിക്കോടുമായാണ് സിനിമയുടെ ചിത്രീകരണം. പ്രശസ്ത സംവിധായകന്‍ രാജീവ് രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് രവി നേതൃത്വം നല്‍കുന്ന കളക്ടീവ് ഫേസ് വണ്‍ ഡെല്‍റ്റാ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

പുതിയ ചിത്രം

എഡിറ്റര്‍ ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷെയിന്‍ ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാന അവാര്‍ഡ് ജോതാവായ അജിത്ത് കുമാര്‍ ആദ്യമായാണ് സംവിധായകനാവുന്നത്.

കിസ്മത്തില്‍ നിന്നും സൈറാ ബാനുവിലേക്ക്

മലയാളികളുടെ എവര്‍ഗ്രീന്‍ ഫേവറിറ്റ് നായികമാരായ മഞ്ജു വാര്യര്‍ക്കും അമലയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷെയിന്‍ നിഗം. സൈറാബാനുവിനൊപ്പം ചിത്രത്തില്‍ നിറഞ്ഞു നിന്ന മകനെക്കുറിച്ചും വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു വലിയ പ്രത്യേകത മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. അതും ശബ്ദത്തിലൂടെ. ചിത്രത്തിന്റെ റിലീസിങ്ങിന് മുന്‍പ് വരെ അതീവ രഹസ്യമാക്കി വെച്ച കാര്യം കൂടിയാണിത്.

മോഹന്‍ലാലിന്‍റെ ശബ്ദം

നേരിട്ടല്ലെങ്കിലും മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായതിന്‍റെ സന്തോഷത്തിലാണ് ഷെയിന്‍ നിഗം. ചിത്രത്തിന്റെ കഥാഗതിയില്‍ തന്നെ നിര്‍ണ്ണായകമാണ് താരത്തിന്റെ ഇടപെടലുകള്‍. ജോഷ്വ പീറ്ററിന്റെ പിതാവായ പീറ്റര്‍ ജോര്‍ജിനെയാണ് താരം പ്രതിനിധീകരിച്ചത്. ജോഷ്വാ പീറ്ററിനെ അവതരിപ്പിച്ച ഷെയന്‍ നിഗവും സന്തോഷത്തിലാണ്. മോഹന്‍ലാലിന്‍റെ ശബ്ദം സിനിമയ്ക്ക് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഷെയിന്‍ പറഞ്ഞു.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച് പരിചയമില്ലായിരുന്നു ഷെയിനിന്. കൊമേഴ്‌സ്യല്‍ സിനിമയില്‍ ആദ്യമായി അഭിനയിക്കുകയായിരുന്നു. അമലയും മഞ്ജു വാര്യരും ചിത്രത്തിലുണ്ടെന്നുള്ളത് ആദ്യം ടെന്‍ഷനടിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി.

വളരെ മുന്‍പേ കഥ കേട്ടിരുന്നു

കിസ്മത്ത് സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പ് ഈ ചിത്രത്തിന്റെ കഥ കേട്ടിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ചിത്രം നീണ്ടു പോവുകയായിരുന്നു. കിസ്മത്ത് ഇറങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് ഈ സിനിമയുടെ കാര്യത്തില്‍ തീരുമാനമായത്.

English summary
Kismath fame Shane Nigam will join with B Ajith's directorial debut.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam